Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രേണുക ഓയിൽ മില്ലിന് അടിയന്തര നഷ്ടപരിഹാരം നൽകണം; സർക്കാർ ഇടപെടണമെന്ന് സിപിഐ

30 Jul 2026 20:32 IST

NewsDelivery

Share News :

ബേപ്പൂർ: വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ അഗ്നിബാധയിൽ കോടികളുടെ നാശനഷ്ടം സംഭവിച്ച രേണുക ഓയിൽ മില്ലിന്റെ ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സിപിഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റവന്യു, വ്യവസായ വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ഉൾപ്പെടെയുള്ള നേതാക്കൾ ബേപ്പൂർ നടുവട്ടം വെസ്റ്റ് മാഹിയിൽ തീപിടിത്തത്തിൽ കത്തിനശിച്ച രേണുക ഓയിൽ മിൽ സന്ദർശിച്ചു.

വായ്പയെടുത്ത് രണ്ട് സഹോദരങ്ങൾ സ്വയംതൊഴിൽ സംരംഭമായി ആരംഭിച്ച സ്ഥാപനം കഠിനാധ്വാനത്തിലൂടെയാണ് വലിയ വ്യവസായ സ്ഥാപനമായി വളർന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കൊപ്രയിൽ നിന്നുള്ള വെളിച്ചെണ്ണ സ്കൂട്ടറിൽ എത്തിച്ച് വിറ്റാണ് സംരംഭം ആരംഭിച്ചത്. പിന്നീട് വിദേശത്തേക്ക് വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനമായും 'കേരളത്തനിമ' എന്ന സ്വന്തം ബ്രാൻഡ് പുറത്തിറക്കിയ സ്ഥാപനമായും ഇത് വളർന്നു.

നിരവധി തൊഴിലാളികൾക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാപനം തീപിടിത്തത്തിൽ തകർന്നത് വലിയ തിരിച്ചടിയാണെന്ന് സിപിഐ വ്യക്തമാക്കി. സ്ഥാപനം മുൻപ്രതാപത്തിലേക്ക് തിരിച്ചെത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും നൽകണമെന്നും, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം റീന മുണ്ടേങ്ങാട്ട്, മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.പി. ഹുസൈൻ, ലോക്കൽ സെക്രട്ടറി പി. പീതാംബരൻ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News