Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 16:09 IST
Share News :
കൊരട്ടി: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അശോകൻ ആവശ്യപ്പെട്ടു. കൊരട്ടി യൂണിയൻ സാംസ്കാരിക മന്ദിരത്തിൽ വച്ച് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1969ൽ കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച പട്ടികജാതി നിയമ ഭേദഗതി ബില്ലിൽ കേരളത്തിൽ നിന്നും മഡിഗൈ, കുടുംബി, ചവളക്കാരൻ എന്നീ സമുദായങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം ഉണ്ടായിരുന്നു. മറ്റു രണ്ടു സമുദായങ്ങളെയും പൂർണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും അര നൂറ്റാണ്ട് പിന്നിട്ടിട്ടും ചവളക്കാരൻ സമുദായത്തെ പൂർണ ഒഇസി ലിസ്റ്റിൽ പോലും ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ അടിയന്തരമായി ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ ഇ സി ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ വി ജയരാജ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാച്ചാമ്പിള്ളി പതാക ഉയർത്തി. ബൈജു കെ മാധവൻ, എൻ കെ അശോകൻ, എം വി ഗോപി, എം കെ രാജീവ്, വിനീഷ് സുകുമാരൻ, പി കെ അനിൽ, സരസ്വതി പ്രഭാകരൻ, ബിജി ജിജു, സരള സുരേഷ്, അമ്പിളി സജീവ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.