Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 15:35 IST
Share News :
വൈക്കം: വൈക്കം തുണ്ടത്തിൽ റോഡിലെ വെള്ള കെട്ട് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലേ ദുരിതം. വൈക്കം നഗരസഭയുടെ 19-ാം വാർഡിൽ തുണ്ടത്തിൽ റോഡ് വൈക്കം മഹാദേവ ക്ഷേത്രത്തേയും കാളിയമ്മനട ക്ഷേത്രത്തേയും ബന്ധിപ്പിക്കുന്നതാണ്. ഇരു ക്ഷേത്രങ്ങളിലേക്കും ദർശനത്തിനെത്തുന്ന ഭക്തരും പ്രദേശവാസികളും വിദ്യാർത്ഥികളും അടക്കം നൂറ് കണക്കിന് പേരാണ് റോഡിനെ ആശ്രയിക്കുന്നത്.പെയ്ത്ത് വെള്ളം പോലും ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. റോഡിന് ഇരു വശത്തും ഓട നിർമ്മിച്ച് രൂക്ഷമായ വെള്ളകെട്ടിന് പരിഹാരം കാണണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം. റോഡിന്റെ ഇരു ഭാഗത്തും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന തായും ഇവിടത്തെ തെരുവു വിളക്കു തെളിയുന്നില്ലന്നും പ്രദേശവാസികൾ പറയുന്നു.
Follow us on :
Tags:
Please select your location.