Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിന് കുറുകെ ഓടിയ പട്ടികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.

12 Oct 2024 19:15 IST

- UNNICHEKKU .M

Share News :


മുക്കം: ഓട്ടത്തിന്നിടയിൽ റോഡിന് കുറുകെ ചാടിയപട്ടികളെരക്ഷപ്പെടുത്തുന്നതിനിടയിൽ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ആറ് വയസ്സ്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓമശേരി വേരൻ കടവത്ത് ഫഫാസ് (25), സിൽസിന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഓമശേരി ശാന്തി ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. മുക്കം നിലേശ്വരം മാങ്ങാ പൊയിലിൽ പെട്രോൾ പമ്പിന് വിളിപ്പാടകലെ ചെറിയ വളവിലാണ് അപകടം. ആദ്യം രണ്ട് പട്ടികളും പിറകെ മറ്റൊരു പട്ടിയും റോഡിന് കുറുകെ ഓടിയത്. രക്ഷപ്പെടുത്തുന്നതിനിടയി കാറ് നിയന്ത്രണം വിട്ട് അതിവേഗതയിൽ ഇടിച്ച് കയറിയാണ് മറിഞ്ഞത്. രണ്ട് ടയറുകളും ഉയർന്ന നിലയിലായി. ചെറിയ വളവും അപകടശക്തിക്ക് ഹേതു വായി .

ചിത്രം:നിലേശ്വരം മാങ്ങാ പൊയിൽ കാറ് അപകടത്തിൽപെട്ടപ്പോൾ.

Follow us on :

More in Related News