Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 14:38 IST
Share News :
മുക്കം:മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് രൂപീകരിച്ച തദ്ദേശ സ്ഥാപനതല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മുക്കം നഗരസഭാ പരിധിയിൽ മിന്നൽ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിലെ
പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപന, ഉറവിട മാലിന്യ സംസ്കരണത്തിനും മലിന ജല പരിപാലനത്തിനും ഉള്ള സംവിധാനങ്ങൾ, പൊതുശുചിത്വം തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഷാൻഗ്രില്ല കൺവെൻഷൻ സെൻ്റർ, മാൾ ഓഫ് മുക്കം, മണാശ്ശേരി ചിക്കൻസ്റ്റാൾ - മത്സ്യമാർക്കറ്റ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ആകെ 4500/- രൂപ പിഴ ഈടാക്കുകയും ചെയ്തു.വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരും എന്ന് അധികൃതർ അറിയിച്ചു. നഗരസഭയിൽ എൻഫോഴ്സ്മെന്റ്സ്ക്വാഡ് തുടർച്ചയായ പരിശോധനയുംനിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി. പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇൻ്റേണൽ വിജിലൻസ് ഓഫീസർ അഭിലാഷ്, ക്ലീൻസിറ്റി മാനേജർ സജി കെ എം ,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജില എം, പബ്ലിക് ഹെൽത്ത് ഇൻസ്പെകർ മാരായ ബോബിഷ് കെ, ആശ തോമസ്, മോഹനൻ വിശ്വംഭരൻ, ഷിബു എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.