Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മതിലുകൾ സിനിമയിലൂടെ വൈക്കം മുഹമ്മദ് ബഷീറുമായി വലിയ ആത്മബന്ധം പൂലർത്താൻ സാധിച്ചു. -അടൂർ ഗോപാലകൃഷ്ണൻ '

23 Oct 2024 18:09 IST

UNNICHEKKU .M

Share News :


മുക്കം: മതിലുകൾ എന്ന സിനിമയിലെ വലിയ ഗുണമാണ് വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള വലിയ മനുഷ്യനുമായി ആത്മ ബന്ധം പുലർത്താൻ സാധിച്ചതായി പ്രമുഖ സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ദയാപുരത്ത് "മതിലുകൾ" എന്ന പേരിൽ ബഷീർ മ്യൂസിയവും,  റീഡിംങ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ഭാഗ്യമാണ് നേട്ടത്തിലൂടെ എനിക്ക് ലഭിച്ചത്. ഡോ എം.എം ബഷീറുമൊത്ത് വൈക്കം മുഹമ്മദ് ബഷീറിനെ വീട്ടിൽ ചെന്ന് കണ്ടതും സിനിമ കാണാൻ തനിക്കും, ഭാര്യക്കും മകനും പത്ത്, അഞ്ച്, രണ്ട് രൂപയഥാക്രമം നൽകി അനുഗ്രഹിച്ചതും അവാർഡ് ലഭിക്കുമെന്ന്പറഞ്ഞ് ആശിർവദിച്ചതുമായ സംഭവം സദസ്സിന് അടൂർ പങ്കിട്ടു.' സംസ്ഥാന, ദേശീയ, അ ന്തർദേശീയ ബഹുമതികൾ കിട്ടിയ സിനിമയാണ് മതിലുകൾ. വലിയ നേട്ടമാണ്. മതിലുകൾ സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുത്തത് സുന്ദരനായ നടൻ മമ്മുട്ടി യെയായിരുന്നു. പ്രണയവും, റൊമാറ്റിക്ക്സും റോളുകളിൽ അഭിനയിച്ചിരുന്ന മമ്മുട്ടി മതിലുകൾ സിനിമയിലൂടെ സെൻട്രൽ ജയിലിൽ റോസാ പൂവുമായി നിൽക്കുന്ന ഭാവഭിനയം ഹൃദയസ്പർശിയാക്കിയതും ഭയാശങ്കയുണ്ടാക്കിയ കാര്യവും സദസ്സിലൂടെ വിശദീകരിച്ചു. ഒടുവിൽ സിനിമ കണ്ട അഭിപ്രായങ്ങൾ കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ   എന്നോട് പല ചോദ്യങ്ങളും ചോദിച്ചപ്പോൾ ഒപ്പയുണ്ടായിരുന്ന വൈക്കം മുഹമ്മദ് ബഷീറാണ് മീഡിയകൾക്ക് മറുപടികൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.. അത്കൊണ്ട് മറുപടിപറയുന്ന ജോലി   വളരെ കുറഞ്ഞ കാര്യവും പ്രസംഗത്തിൽ ചൂണ്ടികാട്ടി. ഉടനെ തന്നെ വൈക്കം മുഹമ്മദ് ബഷീർ എൻ്റെ എല്ലാ നോവലുകളും ,കഥകളും ഗോപാലകൃഷ്ണന് ഫ്രീയാണെന്ന് അവിടെ വെച്ച് പ്രഖ്യാപനം നടത്തി. ആ മഹാ മനസ്സാണ് വൈക്കം മുഹമ്മദ് ബഷീറിൻ്റേത് അടൂർ ഗോപാലകൃഷ്ണൻ സദസ്സിനെഉണർത്തി. പിന്നീട് കത്തുകളിലൂടെയും, എഴുത്തുകളിലൂടെ അദ്ദേഹത്തിൻ്റെ വലിയ സ്നേഹത്തിൻ്റെ ആത്മബന്ധമാണ് തുടർന്നിരുന്നത്. ബഷീറിൻ്റെ മ്യൂസിയം കാലത്തിൻ്റെ കടപ്പാടണ് .ബഷീറിന് സ്മാരകമില്ലാതെ പോയത് സാസ്ക്കാരിക കേരളത്തിന് വലിയ നഷ്ടമാണ്. ഈ ദൗത്യമാണ് പുതിയ രീതിയിലും വളരെ ലളിതമായ രീതിയിലും ദയാപുരം മ്യൂസിയത്തെ വീണ്ടെടുത്തിരിക്കുന്നത്. ആർട്ട് ഫിഷ്യൽ വളരെ സാധ്യതയുള്ള ഈ കാലഘട്ടത്തിൽ ബഷീറിനെ പറ്റി ഡോക്യുമെൻ്ററികൾ മ്യൂസിയത്തിൽ സംവിധാനിക്കണം. ഇത് വഴി ബഷീർ ആൾ രൂപം, ആരാണ് ? രചനകൾ, എഴുത്തിൻ്റെ പ്രത്യേകതകൾ ബഹുമാനപെ ട്ട വ്യക്തി എന്നിവയ പറ്റി അവബോധം വിദ്യാർത്ഥികളിലും, ജനങ്ങളിലും സൃഷ്ടിക്കാനാവണം. ബഷീറിൻ്റെ വീക്ഷണങ്ങളും, ജീവിതരേഖകളും കൈയെഴുത്ത് പ്രതികളും യോജിപ്പിച്ചാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ബാല്യകാലസഖി ആദ്യം ഇംഗ്ലീഷിൽ എഴുതി തുടങ്ങി. പിന്നീട് മലയാളത്തിൽ എഴുതാനരംഭിച്ചെങ്കിലും എട്ട് വർഷത്തോളം വെട്ടിയും തിരുത്തിയും മാറ്റിയെഴുതിയുമാണ് പൂർത്തിയാക്കിയത്. അത്രയും എഴുത്തി ൻ്റെ സാഹിത്യ ശിൽപ്പചാരുത കാണിക്കുന്ന ഗ്രന്ഥമാണ് ബാല്യകാലസഖി'' ഇത് ജീവിതത്തിൽ അടർത്തിയെടുത്ത ഏഡാണ്. വായിക്കാൻ വളരെ മനോഹരമാണ് . ബഷീറിൻ്റെ കൃതികൾ സാഹിത്യ ഭംഗിയും വികാരം പ്രകടിപ്പിക്കുന്നതോടെപ്പം തന്നെ ജീവിതത്തിൻ്റെ വളരെ സൂഷ്മമായ ദർശനം ലഭിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. ഭൂമിയിൽ മനുഷ്യരെ പോലെ തന്നെ ജീവജാലങ്ങൾക്കും അവകാശമുണ്ട് ഇതും കഥകളിലൂടെ വ്യക്തമാക്കുന്നു. നിരന്തരമായി എഴുതാതെ എഴുതണമെ ന്ന് തോന്നുമ്പോൾ മാത്രം എഴുതുന്ന രീതിയായിരുന്നു. ഏതെങ്കിലും പ്രത്യേക വികാരം പ്രകടിപ്പിക്കാൻ ഭാഷയിൽ മതിയായ വാക്കുകൾ കിട്ടാതെ വരുമ്പോൾ അദ്ദേഹം സ്വന്തം വാക്കുകളുണ്ടാക്കി അദ്ദേഹം പറഞ്ഞു.    മരക്കാർഹാളിൽ നടന്ന ചടങ്ങിൽ ദയാപുരം എ ഐ സി ടി ചെയർമാൻ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. ഡോ. എം.എം ബഷീറിൻ്റെ ശേഖരണത്തിലുള്ള ബഷീൻ്റെ കൈയെഴുത്ത് പ്രതികൾ പ്രമുഖ വ്യക്തികൾക്ക് ബഷീറെഴുതിയ കത്തുകൾ, തുടങ്ങി മ്യൂസിയത്തിന് നൽകുന്ന സമ്മതപത്രം ഡോ എം.എം ബഷീർ കെ. കുഞ്ഞലവിക്ക് കൈമാറി. ബഷീർ മ്യൂസിയത്തെ പറ്റി മ്യൂസിയം ക്യൂറേറ്റർ' പ്രൊഫസർ ഡോ. എൻ പി ആഷ്ലി വിശദീകരിച്ചു. മ്യൂസിയത്തിൻ്റെ ആർക്കിടെക്റ്റ് സിജോ സിറിയ 

ദയാപുരം പാട്രൺ  സി.ടി. അബ്ദുറഹിം ഉപഹാരം സമ്മാനിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ,ദയാപുരം റസിഡൻഷ്യൽ സ്ക്കൂൾ പ്രിൻസിപ്പാൾ പി ജോതി ,ദയാപുരം കോ ളേജ് പ്രിൻസിപ്പാൾ നിമ്മി വിജോൺ , കലാപരമായി സംവിധാനിച്ച ചിത്രകാരൻ കെ .എൽ ലിയോൺ എന്നിവർ സംസാരിച്ചു. സോഷ്യൽ യൂത്ത് പാർലിമെൻ് പ്രധാനമന്ത്രി പി.സി മുഹമ്മദ് സൈഫ് , സ്വാഗതവും, ദയാപുരം കോളേജ് യൂനിയൻ ചെയർപേഴ്സൺ ഫിദ കമർ നന്ദിയും പറഞ്ഞു. ദയാപുരം ഗീതവും അവതരിപ്പിച്ചു.

  

Follow us on :

More in Related News