Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

08 Jun 2025 22:04 IST

santhosh sharma.v

Share News :

വൈക്കം: ഏപ്രിൽ മെയ് മാസങ്ങളിലായി വേമ്പനാട് സ്വിമ്മിംഗ് അക്കാദമി സംഘടിപ്പിച്ച അവധിക്കാല നീന്തൽ പരിശീലനത്തിൽ പങ്കെടുത്ത് പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾ പലബാച്ചുകളിലായി കോച്ച് വി. എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. കുട്ടികൾക്ക്‌ ജലാശയങ്ങളിലെ അപകടങ്ങളിൽനിന്നുമുള്ള സ്വയരക്ഷയ്ക്കും വരുന്ന അധ്യായനവർഷത്തിലെ സ്കൂൾതലങ്ങളിലെ നീന്തൽമത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിശീലനം പൂർത്തീകരിച്ചത്. ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി ഹാളിൽ നടന്ന 

സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം

നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി. റ്റി സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യാക്ഷ ലേഖ ശ്രീകുമാർ, റിട്ടേഡ് ക്യാപ്റ്റൻ വിനോദ്കുമാർ, റെഡ് ക്രോസ്സ് സൊസൈറ്റി താലൂക്ക് ചേർമാൻ പി സോമൻ പിള്ള, സംഘാടകൻ ഷിഹാബ് കെ സൈനു

തുടങ്ങിയവർ പ്രസംഗിച്ചു. നീന്തൽ പരിശീലകൻ വി. എം രാജേഷിനെ ചടങ്ങിൽ ആദരിച്ചു.

Follow us on :

More in Related News