Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 19:08 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയുടെ കീഴിലുള്ള കെ.ആർ നാരായണൻ സ്മാരക കുടുംബയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ കെ. കണ്ണദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് എം.എസ് സനൽകുമാർ അധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി എൻ.ആർ മനോജ്, കുടുംബ യൂണിറ്റ് ചെയർമാൻ ടി. എൻ അജികുമാർ, തലയോലപ്പറമ്പ് എ എസ് ഐ ജോസഫ്, കുടുംബ യൂണിറ്റ് കൺവീനർ മിനി ഷാജി, ഒ.കെ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റ് ഭാരവാഹികളായ ലേഖ, ബിജിത്, രാജമ്മ, കനകമ്മ, വിലാസിനി, ആദർശ്, സ്വപ്ന, ഐശ്വര്യാ , അനീഷ്, രാജേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുടുംബ യൂണിറ്റിലെ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കുട്ടികളും രക്ഷിതാക്കളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.