Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവ് പിൻവലിക്കണം - ഗവ: കരാറുകാർ'

16 Jan 2025 07:55 IST

UNNICHEKKU .M

Share News :




 കോഴിക്കോട് : ജനുവരി 15മുതൽ ക്വാറി,ക്രഷർ ഉൽപ്പന്നങ്ങൾക്ക് അന്യായമായി വില വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, കാലോചിതമായ നിരക്ക് വർദ്ധനവ് ഡി.എസ് ആർ2024അനുവദിക്കുക,ഗവൺമെൻറ് കരാറുകാരോട് സർക്കാർ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  കേരളഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ധർണ്ണസമരം കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന രക്ഷാധികാരി വി കെ സി മമ്മദ് കോയ ഉൽഘാടനം ചെയ്തു.

ക്വാറി,ക്രഷർ ഉൽപ്പന്ന വില വർദ്ധന അന്യായമാണെന്നുo,അനീതിയാണെന്നും,ഈ സമയത്ത് വില വർദ്ധിപ്പിച്ചത് ചെറുകിട കരാറുകാർ ഏറ്റെടുത്തിരിക്കുന്ന നിർമ്മാണ പ്രവൃത്തിയെയും,ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണത്തേയും ഉൾപ്പെടെ വില വർദ്ധന ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറുമായുള്ള ചർച്ചയിലെ അഭിപ്രായങ്ങൾ പോലും മാനിക്കാതെയാണ് ഉടമകൾ ഏകപക്ഷീയമായി വില വർദ്ധിപ്പിച്ചിരിക്കുന്നത്.

എല്ലാഉൽപ്പന്നങ്ങൾക്കും ഒരു ക്യുബിക് അടിക്ക് 8 രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഒരു ലോറിയിൽ 100 ക്യുബിക് അടി മെറ്റൽ കൊള്ളുമെന്ന് കണക്കാക്കുമ്പോൾ ലോഡിന് 800 രൂപയുടെ വർദ്ധന വരും. ചെറുകിട കരാറുകാർക്ക് ഇത് താങ്ങാനാകാത്ത തിരിച്ചടിയാകും.കെ ജി സി എഫ്  ജില്ലാ പ്രസിഡൻ്റ്  വി പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ട്രഷറർ പി മോഹൻദാസ്, സംസ്ഥാന സെൻട്രൽ കമ്മിറ്റി അംഗം കെ എം സഹദേവൻ, ജില്ലാ ട്രഷറർ പി പ്രശാന്ത് കുമാർ, ജില്ലാ രക്ഷാധികാരി ടി പി കുഞ്ഞാലി,സംസ്ഥാന കമ്മിറ്റി അoഗങ്ങളായ പി സുരേന്ദ്രൻ, ഡൊമനിക് ഡൊമനിക് എന്നിവർ സoസാരിച്ചു. കെ ജി സി എഫ് ജില്ലാ സെക്രട്ടറി പി വി ജലീലുദ്ദീൻ സ്വാഗതവും, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പി ദീപേഷ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News