Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2025 20:02 IST
Share News :
കടുത്തുരുത്തി: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സാർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് തെരുവിലൂടെ നടന്ന് മനുഷ്യരെ കടിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം വരുത്തുകയും ചെയ്യുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് തെരുവിൽ ഇറങ്ങുമെന്ന് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാനേതൃയോഗം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
പ്രഫ: ബാലൂ ജി.വെള്ളിക്കര, അൻസാരി ഈരാറ്റുപേട്ട, ലൗജിൻ മാളിയേക്കൽ, ബിബിൻ ശൂരനാടൻ, ഇപ്പച്ചൻ അത്തിയാലിൽ, നോബി ജോസ് , രാജേഷ് ഉമ്മൻ കോശി, പി.എ.സാലി,സന്തോഷ് മൂക്കിലിക്കാട്ട്, അബ്ദുൾ നീയാസ് , സിമി സുബിച്ചൻ , ഗോപകുമാർ വി.എസ്, നൗഷാദ് കീഴേടം, സി.ജി.ബാബു, ഷാജി തെള്ളകം, സക്കീർ ചെമ്മരപള്ളി, ബിജു തോട്ടത്തിൽ, അശോകൻ എം.റ്റി, കെ.എം. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉമ്മൻ ചാണ്ടി സാറിന്റെ 2-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് 17-7-2025 വ്യാഴാഴ്ച്ച 9 AM ത്യണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കബറിടത്തുങ്കൽ പുഷ്പചക്രം സമർപ്പിക്കുമെന്നും ജില്ലാ കോർഡിനേറ്റർ ഗണെഷ് എറ്റുമാനൂർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.