Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലിയം കടൽ, തീരം കാഴ്ച്ചകൾ കാണാൻ സഞ്ചാരികൾ സജീവം

21 Jan 2025 14:26 IST

UNNICHEKKU .M

Share News :


മുക്കം: ചാലിയംകടലിൻ്റെയും തീരത്തിൻ്റെ വർണ്ണ കാഴ്ച്ചകൾ കാണാനെ ത്തുന്ന സഞ്ചാരികൾ പതിമടങ്ങ് വർദ്ധിക്കുന്നു. കടലിൻ്റെ കുളിർക്കാറ്റും, ദൃശ്യ മനോഹരിതയും കണ്ട് ആസ്വദിച്ച് സായാഹ്നവും, രാത്രിയും ചിലവഴിക്കാൻ അവധി ദിവസങ്ങളിലടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ചാലിയം ബീച്ചിലെത്തുന്നത്. വിദേശ സഞ്ചാരികൾ പോലും ചാലിയത്തിൻ്റെ കടൽ കാഴ്ചകൾ കാണനെത്തുന്നു വെന്ന സവിശേഷതയുമുണ്ട്. ചാലിയം ബീച്ചിലെ പുലിമുട്ട് ഭാഗത്ത് ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച മനോഹരമായ ഗേറ്റിൽ ഔഷ്യാനസ്സ് എന്ന പേരിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. രാത്രികാലങ്ങളിൽ മനോഹരമായ വൈദ്യുത ദീപാലങ്കാരവും സഞ്ചാരികളെ ആകർഷകമാക്കുന്നു. ബേപ്പൂരിൽ നിന്ന് ചാലിയത്തേക്കുള്ള ജങ്കാർ യാത്രയും പുളക കാഴ്ച്ചയാണ്. മനോഹരമായ ഇരിപ്പിടങ്ങളും കുടിലുകളും, സ്പീഡ് ബോട്ട് യാത്രയുമൊക്കെ സഞ്ചാരികൾക്ക് മനം കുളിർക്കുന്നത്. കടലിലെ കക്കകൾ നിറഞ്ഞ പാറക്കൂട്ടങ്ങളിലെ ശിൽപ്പ ചാരുതയും, ആധുനിക രീതിയിലുള്ള ചൂണ്ടൽ മത്സ്യ പ്പിടുത്തകാരുടെ ആരവങ്ങളും, കടൽ പക്ഷികളുടെ അപൂർവ്വ പ്രകടനങ്ങളും മറ്റൊരും കാഴ്ച്ചയാണ്.ഇങ്ങിനെയൊക്കയാണെങ്കിലും പുലിമുട്ട് റോഡിൽ സുരക്ഷ ഭിത്തിയില്ലാത്തത് രണ്ട് വശങ്ങളിലും താഴ്ചയുള്ള ഭാഗമായതിനാൽ സഞ്ചാരികൾക്ക് അപകട ഭീഷണിയുണ്ട്. രാത്രിയിൽ ചില ഭാഗങ്ങളിൽ വേണ്ടത്ര വെളിച്ചമില്ലാഴ്മ അപകടത്തിന് ശക്തി കൂട്ടുന്നത്. വലിയ വാഹനങ്ങൾക്ക് പുലിമുട്ട് റോഡിലേക്ക് കടന്ന് വരുന്നത് വിലക്കുണ്ട്. അതേ സമയം ഇരു ചക്ര വാഹനങ്ങൾ ഇടതടവില്ലാതെ ധാരാളം സഞ്ചരിക്കുന്നുമുണ്ട്. സുരക്ഷ ഭിത്തിയുടെ അഭാവവും, പുഴയോട് ചേർന്ന് താഴ്ച്ചയുള്ള ഭാഗങ്ങളിലേക്ക് വീഴാനുമൊക്കെ സാധ്യതയുണ്ട്. രാത്രി രണ്ട് മണി വരെയും സഞ്ചാരികളാൽ സജീവമാക്കുന്ന പ്രദേശമാണ്. അതേസമയം പ്രഭാത നടത്തത്തിനും നിരവധി പേരാണ് ചാലിയം ബീച്ചിലെത്തുന്നത്. നവീകരണത്തിൻ്റെ പ്രദമ ഘട്ടം പൂർത്തിയാക്കിയ തോടെ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമായിരിക്കയാണ് അതേ സുരക്ഷഭിത്തി നിർമ്മാണവും നടത്തണമെന്ന സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യവും ശക്തിപ്പെട്ടിരിക്കയാണ്.

Follow us on :

More in Related News