Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 10:38 IST
Share News :
മുക്കം: ഇത്തവണത്തെ റിപ്പബ്ലിക് ദിനപരേഡിൽ സർക്കാറിന്റെ പ്രത്യേക അതിഥിയായി മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ അംഗണവാടി ടീച്ചർ പൊറ്റശ്ശേരി സ്വദേശിനി ഷിനി ടീച്ചറും ഡൽഹിയിലേക്ക് യാത്രയാവുന്നു. നാടും രക്ഷിതാക്കളും മുന്നോടിയായി ഊഷ്മളമായ യാത്രയപ്പ് നൽകി. .സർക്കാറിന്റെ പ്രത്യേകം ക്ഷണം സ്വീകരിച്ചാണ് ഷിനി ടീച്ചർ ഡൽഹിയിലെ പരേഡിലേക്ക് പ്രത്യേകഅതിഥിയായിപോകുന്നത്.സംസ്ഥാനത്തെ ഏറ്റവും മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ ഷിനി ടീച്ചർ അടുത്തദിവസം കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് വിമാനമാർഗ്ഗം പറക്കുന്നത്..കേരളത്തിൽനിന്ന് അഞ്ചുപേരാണ് അംഗൻവാടി വർക്കർമാരായി ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് പരിപാടിയിലേക്ക് പോകുന്നത്.
കോഴിക്കോട് ജില്ലയിൽ നിന്നും രണ്ടുപേർ പങ്കെടുക്കുന്നതിൽ ' ചേന്ദമംഗല്ലൂർ അംഗണവാടിയിലെ ഷിനി ടീച്ചറാണ്.
24 ന് പുലർച്ചെ കണ്ണൂരിൽ നിന്നും വിമാനമാർഗ്ഗം പോകുന്ന ഷിനി ടീച്ചർക്ക് ചേന്ദമംഗല്ലൂർ അംഗൻവാടിയിലെ രക്ഷിതാക്കളും നാട്ടുകാരും യാത്രയയപ്പ് നൽകി കഴിഞ്ഞു.. വാർഡ് കൗൺസിലർ ഫാത്തിമ കെടപ്പന അധ്യക്ഷതവഹിച്ചു. കൗൺസിലർ എ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സാറ കൂടാരം, റംല ഗഫൂർ എന്നിവർ സംസാരിച്ചു..
Follow us on :
Tags:
More in Related News
Please select your location.