Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 22:13 IST
Share News :
കോഴിക്കോട്: അഞ്ച് നാളുകളിലായി കോഴിക്കോട് സാഹിത്യ നഗരത്തിൽ കലയുടെ വർണ്ണവസന്തം വിടർത്തിയ ജില്ലാ സ്ക്കൂൾ കലോത്സവത്തിന് നാളെ വൈകുന്നേരത്തോടെ തിരശ്ശീല വീഴുകയായി.319 ഇനങ്ങളിലായി 12000 കലാപ്രതിഭകൾ നാല് രാപ്പകലുകൾ കോഴിക്കോടിൻ്റെ ചരിത്ര മണ്ണിൽ അവിസ്മരണിയ അനുഭവമായി കലോത്സവം സമാപിക്കുന്നത്. ഇക്കുറി കലോത്സവ വേദിയിൽ അഞ്ച് ആദിവാസി ഗോത്രനൃത്ത കലകളും അനുവദിച്ചതോടെയുള്ള അരങ്ങേ റ്റവും കലോത്സവമാമാങ്കത്തിൽ മറ്റൊരു സവിശേഷത. സമാപന ദിവസമായ നാളെ മുഖ്യ വേദിയായ മലബാർ കൃസ്ത്യൻ കോളേജ് ഗ്രൗണ്ട് വേദിയിൽ രാവിലെ യു.പി ഹൈസ്ക്കൂൾ വിഭാഗത്തിലെ ആൺകുട്ടികളുടെ ഭരതനാട്യത്തോടെ ആരംഭിക്കുന്നത്. തുടർന്ന് രണ്ടാം വേദിയിൽ സംസ്കൃത നാടകം , മൂന്നാം വേദിയിൽ അറബനമുട്ട് തുടർന്നുള്ള വേ ദികളിൽ അഷ്ടപദി , കഥകളി, വീണ, വൃന്ദവാദ്യം, നാടൻപാട്ട് പരിചമുട്ട് കളി, സംഘഗാനം, പദ്യം ചൊല്ലൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി,പ്രസംഗം തമിഴ്, അറബി, അക്ഷരശ്ലോകം, കാവ്യകേളി, ഓടക്കുഴൽ, ദഫ് മുട്ട്, ദേശഭക്തിഗാനം, കഥാംസംഗം, ഇരുള നൃത്തം പളിയ നൃത്തം ഫിസിക്കൽ പ്രഡുക്കേഷൻ ഗ്രൗണ്ടിൽ ബാൻഡ് മേളം തുടങ്ങി മത്സരങ്ങളാണ് ശനിയാഴ്ച്ച നടക്കുന്നത്. ജില്ലാ സ്കൂൾ കലോത്സവത്തിൽ 63 ഇനങ്ങളുടെ മത്സരങ്ങൾ നടക്കാനിരിക്കെ കോഴിക്കോട് സിറ്റി ഉപജില്ല 636 പോയൻ്റുകൾ നേടി മുന്നേറ്റം തുടരുകയാണ് രണ്ടാം സ്ഥാനത്ത് 610 പോയൻ്റുകളുമായി ചേവായൂർ ഉപജില്ല തൊട്ട് പിറകിലുണ്ട്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്595 പോയൻ്റുകൾ നേടിയ കൊടുവള്ളി ഉപജില്ലയാണ് സ്ക്കൂൾ തലത്തിൽ ചേവായൂർ സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്ക്കൂൾ 174 പോയൻ്റുമായി മുമ്പിലുണ്ട്. രണ്ടാം സ്ഥാനത്ത് 163 പോയൻ്റിൽ മേൻമുണ്ട ഹയർ സെക്കണ്ടറി സ്ക്കൂൾ തോടന്നൂർ തുടരുന്നു. അതേസമയം148 പോയൻ്റുമായി കോക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറിയുമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.