Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്ര പുനരുദ്ധാന പ്രവർത്തനവും ദവ്യ സമാഹരണവും നടത്തി.

05 May 2025 09:24 IST

UNNICHEKKU .M

Share News :

 


മുക്കം:മലബാറിലെ പ്രസിദ്ധ വിഷ്ണു ക്ഷേത്രമായ ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്ര ത്തിലെ ദ്രവ്യ സമാഹരണ യജ്ഞം ബി എല്‍ എം ചെയർമാൻ പ്രേംകുമാറും ,ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ വത്സൻ മഠത്തിലും നിർവഹിച്ചു. ശ്രീകോവിൽ, നമസ്ക്കാരമണ്ഡപം, അയ്യപ്പ ക്ഷേത്രം എന്നിവ പൈതൃക മാതൃകയിൽ തേക്ക്, ചെമ്പോല കൃഷ്ണശില എന്നിവ ഉപയോഗിച്ച് അഞ്ചരക്കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടത്തുന്നത്. കൊടിമരസ്ഥാപനവും ഇതോടൊപ്പം നടക്കും. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആയിരുന്നു വിശിഷ്ട അതിഥികളെ സ്വീകരിച്ചത്. നിർമ്മാണ സാമഗ്രികളുടെ സ്വിച്ച് ഓൺ കർമ്മം വത്സൻ മഠത്തിൽ നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ അധ്യക്ഷനായ ചടങ്ങിൽ കൺവീനർ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. ക്ഷേത്രം തന്ത്രി ഗോപി നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോക്ടർ ജയകുമാർ, ഡോക്ടർ ബിന്ദു ജയകുമാർ, ഡോക്ടർ രൂപേഷ് നമ്പൂതിരി, ശ്രീരാഗം ജ്വല്ലറി ഷാജി, രാജേഷ് വെള്ളാരം കുന്നത്ത്, സന്തോഷ്‌ കുമാർ തത്തമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ അനാമിക അശോകനെ ആദരിച്ചു. ശില്പികളായ പറങ്ങോടൻ ആശാരി, ശില്പി രാജൻ, കൈലാസൻ ഇടപ്പെറ്റ എന്നിവർക്ക് ദക്ഷിണ സമർപ്പിച്ചു. പൂജാദി കർമ്മങ്ങൾക്ക് മേൽശാന്തി ഒ.ടി മനോഹരൻ നമ്പൂതിരി, മധു നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.എൻ. ശൈലജ ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി ചന്ദ്രമോഹനൻ, രാമൻ ഇരട്ടങ്ങൾ, രവീന്ദ്രൻ പവിത്രം, ജാനു മുതുകുറ്റിയിൽ, ടി കെ രവീന്ദ്രൻ, ബാബു താഴെകണ്ടിയിൽ,ഹരിദാസൻ,ശിവൻ, മനോജ്, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News