Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു.

10 Dec 2024 20:49 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു. ഡിസംബർ 11ന് ഏറ്റുമാനൂർ തെള്ളകം ചൈതന്യ പാസ്റ്റൽ ഹാളിൽ രാവിലെ 10 മണിക്ക് ബാലാവകാശ കമ്മീഷൻ അംഗം ബി. മോഹൻകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിവരുന്ന ബൃഹത്പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി സുരക്ഷിത ബാല്യം സുന്ദര ഭവനം എന്ന പദ്ധതിയുമായി ബാലാവകാശ കമ്മിഷൻ മുന്നോട്ടപോകുകയാണ്.

ബാലസൗഹൃദ രക്ഷാകർതൃത്വം പ്രാവർത്തികമാക്കുവാൻ തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസനം, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെ സാധ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങൾ, ചൂഷണങ്ങൾ മുതലായവ തടയുന്നതിനും ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും, ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിനും, സൈബർസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും പരിശീലനം ലക്ഷ്യമിടുന്നു.

ഒരു കോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തീരക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കുന്നതിനാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  ഇത് സാക്ഷാത്കരിക്കുന്നതിന്റെ മുന്നോടിയായി കോട്ടയം ജില്ലയിലെ 200 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ജില്ലാതല റിസോഴ്‌സ് പേഴ്‌സൺ പൂൾ രൂപീകരിക്കുകയാണ്. സംസ്ഥാനതലത്തിൽ കഴിഞ്ഞ ജനുവരിയിൽ 150 കുടുംബശ്രീ അംഗങ്ങൾക്ക് കമ്മിഷൻ ദ്വിദിന പരിശീലനം നൽകിയിരുന്നു.

ഇപ്പോൾ ജില്ലാതല പരിശീലനമാണ് സംഘടിപ്പിക്കുന്നത്.








Follow us on :

More in Related News