Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന പാതയിലെ മുക്കം -അരീക്കോട് പുതിയ പാലം 2025 ൽ നിർമ്മാണം പൂർത്തിയാകും.

09 Dec 2024 07:53 IST

UNNICHEKKU .M

Share News :



മുക്കം: അഞ്ച് പതിറ്റാണ്ടുകൾ പഴക്കമുള്ള സംസ്ഥാന പാതയിലെ മുക്കം -അരിക്കോട് റോഡിലെ മുക്കം പാലത്തിന് സമാനമായി നിർമ്മിക്കാനൊരുക്കുന്ന പുതിയ പാലം 2025 ൽ നിർമ്മാണം പൂർത്തിയാക്കാൻ ഒരുങ്ങുന്നു.മുക്കത്ത് പുതിയ പാലം നിർമ്മാണത്തിന് 7.25 കോടി രൂപയുടെ ഭരണാനുമതി ഇതിനകം ലഭിച്ചതായി ലിൻ്റോ ജോസഫ് എം.എൽ എ അറിയിച്ചിരുന്നു. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെയുള്ള ഈ പുതിയ പാലത്തിന് 7.25 കോടി രൂപയ്ക്ക് കേരള പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിനൽകിയിരിക്കുന്നത്.മുക്കം -അരീക്കോട് റോഡിൽ നിലവിലുള്ള മുക്കം പാലം അൻപത് വർഷത്തിലേ റെപഴക്കമുള്ളതിനാൽ അടിഭാഗം കമ്പികൾ ദ്രവിച്ചുo, കോൺക്രിറ്റും അടർന്നു o ജീർണ്ണാവസ്ഥയിലാണ്. രാവും പകലുമായി ചെറുതുംവലുതുമായി നൂറുകണക്കിന് വാഹനങ്ങൾ ചീറി പായുന്ന പാലമാണിത്. മാത്രവുമല്ല മുക്കം നഗര പരിഷ്കരണം, സംസ്ഥാന പാത നവീകരണം എന്നിവ കഴിഞ്ഞതോടെ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡിന്റെ വീതി 15 മീറ്ററിലേറെ വർധിച്ചു. നിലവിൽ 6.7 മീറ്റർ വീതിയുള്ള പാലത്തിൽ ഇതുകൊണ്ട് തന്നെ ഗതാഗതക്കുരുക്ക് പലപ്പോഴും വർദ്ധിക്കാൻ കാരണമായി. ഇക്കാരണത്താൽ കാൽനട യാത്രക്കാർക്ക് പോലും പാലത്തിൻ്റെ വശങ്ങളിലൂടെ നടക്കണമെങ്കിൽ ജീവൻ പണയം വെക്കണം. വശങ്ങളിലൂടെ സഞ്ചരിക്കാൻ പ്രത്യേക നടപ്പാതയില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് ജനങ്ങൾ നേരിടുകയാണ്. അൻപത് വർഷകാലത്തിന്നിടയിൽ നിരവധി അപകടങ്ങളാണ് പാലം സാക്ഷ്യമായത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനിടയിൽ 2022-23 സംസ്ഥാന ബജറ്റിൽ മുക്കത്ത് പുതിയ പാലം നിർമ്മിക്കുന്നതിന് 8 കോടി രൂപ വകയിരുത്തിയത്. ഇൻവെസ്റ്റിഗഷൻ, ഡിസൈനിങ്, ഡി.പി.ആർ എന്നിവ പൂർത്തിയാക്കിയ പദ്ധതിക്കാണ് ഇപ്പോൾ 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.നിലവിലുള്ള പാലം പൊളിക്കാതെ തന്നെ പുതിയ പാലം ഒരു വശത്ത് നിർമ്മിക്കുകയാണ് ചെയ്യുന്നത്. പുതിയ പാലത്തിന് 3 സ്പാനുകളിലായി 78 മീറ്റർ നീളമുണ്ടാകും.7.5 മീറ്റർ കാര്യേജ് വേ ആയും 1.5 മീറ്റർ നടപ്പാതയും ഉണ്ടാകും. കൂടാതെ പാലത്തിന് രണ്ട് അബട്മെന്റും രണ്ട് പിയറും ഉണ്ടാകും.    വിഭാവനയിലുള്ള പുതിയപാലത്തിനു സ്ഥലമെടുപ്പ് ആവശ്യമായി വരില്ല. സംസ്ഥാന പാതയുടെയും മുക്കം നഗരത്തെയും മാറിയ മുഖത്തിനനുസരിച്ച പാലമാണ് യാഥാർഥ്യമാകുന്നത്. സാങ്കേതികഅനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് പദ്ധതി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി എം.എൽ എ അറയിച്ചു.






 

Follow us on :

More in Related News