Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വി പുരത്ത് മഹിളാ സംഘം കൺവൻഷനും ലഹരിവിരുദ്ധ സന്ദേശ സംഗമവും നടത്തി.

20 Apr 2025 16:05 IST

santhosh sharma.v

Share News :

വൈക്കം: മഹിളാ സംഘം ടി വിപുരം നോർത്ത് മേഖലാ കൺവൻഷനും ലഹരിവിരുദ്ധ സന്ദേശ സംഗമവും സംഘടിപ്പിച്ചു. ചെമ്മനത്തുകര എം. എൻ സ്മാരകത്തിൽ വച്ച് നടന്ന പരിപാടി സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. വൈക്കം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ അശോക് ബി നായർ ലഹരിവിരുദ്ധ സന്ദേശവും ക്ലാസ്സും നയിച്ചു. മേഖല പ്രസിഡൻ്റ് ദീപ ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജീനാ തോമസ്, എസ്. ബിജു , കെ. വി നടരാജൻ, സജിത ജയകുമാർ ,തങ്കമ്മ തങ്കേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News