Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

12 Feb 2025 22:02 IST

PEERMADE NEWS

Share News :



പീരുമേട് :

വളഞ്ഞങ്ങാനം  നാൽപ്പത്തിനാലാം മൈൽ അഴുത  റോഡിനെ സംബന്ധിച്ച് പീരുമേട് എം.എൽ.എ വാഴൂർ സോമൻ സബ്മിഷൻ ഉന്നയിച്ചപ്പോൾ അതിന് ലഭിച്ച മറുപടിയിൽ വനം, പൊതുമരാമത്ത്, റവന്യൂ രേഖകളിൽ ഇങ്ങനെ ഒരു റോഡിനെ കുറിച്ച് പറയുന്നില്ല എന്നാണ് വനം മന്ത്രി മറുപടി പറഞ്ഞത് .എന്നാൽ 2007 ജനുവരി രണ്ടാം തീയതിയിലെ കേരളസർക്കാറിന്റെ ഗസറ്റിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് പാർട്ട് 3 രണ്ടാം പേജിൽ വളരെ കൃത്യമായി ഈ റോഡിനെ കുറിച്ച് പറയുന്നുണ്ട്. സർവ്വേ നമ്പർ സബ് ഡിവിഷൻ 1131- 13 60 പ്രകാരം 15 ഹെക്ടർ സ്ഥലത്ത് പീരുമേട് റോഡ് അഥവാ പി.ഡബ്ല്യു.ഡി ഓൾഡ് 44-ാം മൈൽ അഴുത റോഡ് എന്ന് വ്യക്തമായി ഗസറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു .കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ അസറ്റ് രജിസ്റ്റർ പി.ഡബ്ല്യു.ഡി റോഡ് സബ് ഡിവിഷൻ രജിസ്റ്റർ 211594 നമ്പർ പ്രകാരം പി.ഡബ്ല്യു 05 02 0 1 0 5 0 1 6 3 0 8 എംഡിആർ 44 -ാം മൈൽ കെ കെ റോഡ്, അഴുത രണ്ട് ലൈൻ റോഡ് ഉള്ളതായി കാണാൻ സാധിക്കും. കൂടാതെ ഭൂരേഖ രജിസ്റ്ററിൽ വളരെ കൃത്യമായി റോഡിൻെറ മാപ്പ് വരച്ചു ചേർത്തിട്ടുണ്ട് .വസ്തുതകൾ ഇതായിരിക്കും പീരുമേട് എം.എൽ.എ ഉന്നയിച്ച സബ്മിഷന് വനമന്ത്രി തെറ്റായ മറുപടി നൽകി സഭയെയും പീരുമേട് നിവാസികളെയും കബളിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

മന്ത്രിക്ക് തെറ്റായ വിവരം നൽകിയ കോട്ടയം ഡി എഫ്.ഒ യെ അടിയന്തിരമായി സസ്പെൻഡ് ചെയ്ത് ഉന്നതതല സമതിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും

 മന്ത്രി പ്രസ്താവന പിൻവലിച്ച് തോട്ടാപുര,പ്ലാക്കത്തടം പ്രദേശത്ത് എത്രയും വേഗം എത്താവുന്ന റോഡ് തുറന്നു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow us on :

More in Related News