Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലിച്ചെറിയപ്പെട്ട മാലിന്യങ്ങളും, പാഴ് വസ്തുക്കളും ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറി.

07 Jan 2025 19:04 IST

UNNICHEKKU .M

Share News :



മുക്കം: മുക്കം ബസ് സ്റ്റാൻ്റിലും പി.സി തിയറ്ററിനു സമീപവുമായി വലിച്ചെറിയപ്പെട്ട മാലിന്യങ്ങളും പാഴ് വ സ്തുക്കളും ശേഖരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി വിദ്യാർത്ഥികള്‍.  'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന വലിച്ചെറിയൽവിരുദ്ധവാരാചരണത്തോടനുബന്ധിച്ച് ദയാപുരം കോളേജ് എന്‍.എസ്.എസ് യൂണിറ്റും ക്യാംപസസ് ഓഫ് കോഴിക്കോടും ചേർന്നാണ് സ്റ്റാന്‍റും പരിസരവും മാലിന്യമുക്തമാക്കിയത്.

പരിപാടിയോടനുബന്ധിച്ച്, മാലിന്യങ്ങൾ പൊതുനിരത്തിൽ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്ന പ്രചാരണജാഥയും 'വലിച്ചെറിയൽ ശീലമില്ലാത്ത കേരളത്തിന്' എന്ന സന്ദേശവുമായി ഒപ്പുശേഖരണവും സംഘടിപ്പിച്ചു.

മുക്കം നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ സഹകരണത്തോടെ നടന്ന ശുചീകരണയജ്ഞം ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ദയാപുരം കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.അഞ്ജു സുരേഷ്, ക്ലീൻ സിറ്റി മാനേജർ സജി കെ എം, ഹെൽത്ത് ഇൻസ്പെക്ടർ ജില എം, ക്യാംപ്സസ് ഓഫ് കോഴിക്കോട് കോർഡിനേറ്റർ ഗോപിക പ്രസന്നൻ,എൻ.എസ്എസ് വോളണ്ടിയർ സെക്രട്ടറി അപർണ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികള്‍ക്കു പിന്തുണയായി, പൊതുനിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയെ പ്രതിരോധിക്കാനുള്ള കൂടുതൽ പ്രവർത്തനങ്ങൾക്ക് നഗരസഭ നേതൃത്വം നൽകുമെന്നു ചെയർമാന്‍ പ്രഖ്യാപിച്ചു.

Follow us on :

More in Related News