Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 11:15 IST
Share News :
മുക്കം: ഓർമ്മയുടെ കലാലയ പൂമര ചുവട്ടിൽ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെ ചെപ്പ് തുറന്ന് സഹപാഠികൾ ഒത്ത് ചേർന്നു. മുപ്പതു വർഷങ്ങൾക്ക് ശേഷം പോയ കാലത്തിൻ്റ ഓർമ്മകളെ തട്ടിയുണർത്തി പുതുജീവൻ നൽകി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ സംഗമം നടത്തിയത്. വിദ്യാർത്ഥി കാലത്തെ ഗൃഹാ തുരതയുടെ സന്തോഷങ്ങളും, സന്താപങ്ങളും, രസകരമായ ഓർമ്മകളും അയവിറക്കിയപ്പോൾ സംഗമം അക്ഷരാർത്ഥത്തിൽ അവിസ്മരണിയമായി. അതേസമയം മൺമറഞ്ഞ സഹപാഠികളെയും, അധ്യാപകരെയും അനുസ്മരിച്ചു. 1994 എസ്.എസ്.എൽ സി ബാച്ചിലെ വിദ്യാർത്ഥികളാണ് ' യു ടേൺ' എന്ന പേരിൽ കലാലയ മുറ്റത്ത് സംഗമിച്ചത്. മൂന്നു പതിറ്റാണ്ട് മുൻപ് പഠിച്ചിറങ്ങിയ ബാച്ചിലെ ഭൂരിപക്ഷം അംഗങ്ങളെയും ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിക്കാൻ സാധിച്ചതായി സംഘാടകർ അവകാശപ്പെട്ടു. അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച സഹായ നിധി ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും സംഗമത്തിൽ തീരുമാനമായി. കലാവിരുന്നുo, സുഭിക്ഷമായ ഭക്ഷണം കഴിച്ചു o സൗ ഹൃദങ്ങളുടെ പുതിയ അധ്യായം രചിച്ചു o വീണ്ടുമൊരു സംഗമ വേ
ദിക്ക് സർവ്വശക്തൻ അനുഗ്രഹിക്കുമാറകട്ടെഎന്ന പ്രാർത്ഥനയോടെ വൈകിട്ട് വീണ്ടും കലാലയത്തോടെ യാത്ര പറഞ്ഞത്. ധന്യമായ ചടങ്ങിൽ ഷമീർ എൻ.കെ അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗല്ലൂർ, ടി.പി.അബൂബക്കർ , അലി.എം., ജയാന എ എം , റിയാസ് എം.വി , ബനൂജ വടക്ക് വീട്ടിൽ എന്നിവർ സംസാരിച്ചു. കെ .ടി മുഹ്സിൻ , യാസിർ ,ബേബി ഷബ്ന , ഗീതാമണി, ആസിഫ്, സൈഫുദ്ദീൻ,.നിസാമുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം : സംഗമത്തിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.