Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 22:07 IST
Share News :
മുക്കം: ചരിത്രത്തിൻ്റെ അഭ്രപാളികളിൽ തിളക്കമായിരുന്നുഅഞ്ഞുറോളംപേരുടെ ജീവിതസ്മരണകൾകോർത്തിണക്കിയ സുകൃതസ്മരണിക പ്രകാശനവും, കുടുംബ സംഗമവും നോർത്ത കാരശ്ശേരിയിൽ പ്രൗഢമായി നടത്തി. മുക്കം നഗരസഭയിൽ നിന്നും, കാരശ്ശേരി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മൺമറഞ്ഞുപോയ 500 ഓളം വരുന്ന പൂർവ്വികരുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് വിചാരം മുക്കം പ്രസിദ്ധീകരിച്ചത്.നീണ്ട ഒന്നര വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായാണ് വിചാരം മുക്കം പ്രവർത്തകർ പൂർവ്വികരുടെ ബന്ധുക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സ്മരണിക പൂർത്തിയാക്കി നാടിന് സമർപ്പിച്ചിരിക്കുന്നത്. സമൂഹത്തിന് ഏതെങ്കിലും തരത്തിൽ സംഭാവനകൾ നൽകിയവിവിധമേഖലകളിൽ പ്രവർത്തിച്ചിരുന്ന ആളുകളെയാണ് സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽനിന്ന് വിട്ടു പോയവരെ ഉൾപ്പെടുത്തി രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പും നടത്തിവരികയാണ്ട് ചടങ്ങ് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച നിലയിൽ കാലട്ടത്തെ പൂർണ്ണമായും നാട്ടിന് ഉപയോഗിച്ചവരെ മനുഷ്യർ ഓർത്തെടുക്കുന്നത് മനത്തായ കർത്തവ്യമാണന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. നാട്ടിനെ ഓർമ്മപ്പെടുത്തുന്ന ദിനമായതിൽ വളരെ സന്തോഷമുണ്ട്. പ്രശസ്ത എഴുത്തുകാരൻ ഡോ എം എൻ കാരശശ്ശേരി സുകൃതം സ്മരണിക പ്രകാശനം ചെയ്തു. വിചാരം പ്രൊഫൈ ൽ ഗ്രൂപ്പ് ചെയർമാൻ പി. എം. ഹബീബ് റഹ്മാൻ ഏറ്റുവാങ്ങി. പുസ്തകം മരിച്ചവരുടെ പുസ്തകമാണ്. ഒരോ പേജും മീസാൻ കല്ലാണന്ന് സ്മാരക ശിലകാണ് എം.എൻ കാര ശ്ശേരി അഭിപ്രായപ്പെട്ടു സുകൃതം എഡിറ്റർ പി.കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാസ്കാരികപ്രവർത്തകൻഎ.പി.മുരളീധരൻ പുസ്തകം പരിചയ പ്പെടുത്തി. , മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, വി. കുഞ്ഞാലി,കാരശ്ശേരി ബേങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ, മുക്കം മുഹമ്മദ്,, സി.പി. ചെറിയ മുഹമ്മദ്, പി. എം.തോമസ് മാസ്റ്റർ, സി. കെ. കാസിം, എം. ടി.അഷ്റഫ്, പി. പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. വിചാരം മുക്കം സെക്രട്ടറി സുബൈർ അത്തൂളി സ്വാഗതവും, സബ് എഡിറ്റർ ജിഅബ്ദുൽ അക്ബർ നന്ദിയും പറഞ്ഞു. സുകൃതം ഓർമ്മകൾ രചിച്ചവരെയും പാടി അവതരിപ്പിച്ചവരടക്കമുള്ള വിവിധ മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സിഗ്നിദേവ രാജ്, മജീദ്മാസ്റ്റർ കൂളിമാട് , എം.പി. അസൈൻ മാസ്റ്റർ, കെ.ടി നസീർ , അബ്ദു ചാലിയാർ, ടി.കെ. അബ്ദുറഹിമാൻ നിയാസ് ചോല,അബ്ദുൽബാരിസി.പി.തുടങ്ങിയവരെ ആദരിച്ചു..
.
Follow us on :
Tags:
More in Related News
Please select your location.