Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 16:16 IST
Share News :
തലയോലപ്പറമ്പ് : സിവിൽ സർവീസിൽ ദേശിയ തലത്തിൽ 711 -ാം
റാങ്ക് നേടിയ തലയോലപ്പറമ്പ് സ്വദേശി മുഹമ്മദ് സ്വലാഹിനെ ആദരിച്ചു. തലയോലപ്പറമ്പ് മുഹിയിദീൻ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് മുഹിയിദ്ധീൻ ജുമാ മസ്ജിദ് ചീഫ് ഇമാം ബുഹാരി ഫൈസി , ജമാഅത്ത് പരിപാലന സമിതി പ്രസിഡൻ്റ് ഫിറോസ് മാവുങ്കൽ ജമാഅത്ത് സെക്രട്ടറി ഷാജഹാൻ കോഴിപ്പിള്ളി എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. അഞ്ച് വർഷത്തെ കഠിനപരിശ്രമത്തിന് ശേഷമാണ് സിവിൽ സർവ്വീസ് എന്ന സ്വപ്നം കൈയ്യടക്കാൻ സാധിച്ചതെന്നും ദാറുൽ ഉലും മദ്രസ്സയും അതിലെ അന്നത്തെ അദ്യാപകരുമാണ് എൻ്റെ ഉയർച്ചയ്ക്ക് പ്രചോദനമായതെന്നും നന്ദി പ്രകാശനത്തിൽ മുഹമ്മദ് സ്വലാഹ് പറഞ്ഞു.തലയോലപ്പറമ്പ് ബിസ്മി ഗാർഡനിൽ അബ്‌ദുൽ നസീർ, സബീന ദമ്പതികളുടെ മകനാണ് മുഹമ്മദ് സ്വലാഹ്. 2020ൽ ആരംഭിച്ചതാണ് സിവിൽ സർവിസ് നേടാനുള്ള പരിശ്രമം.
അനുമോദനയോഗത്തിൽ ജമാഅത്ത് ട്രഷർ അൻവർ പുത്തൻ കാഞ്ഞൂർ, വൈസ് പ്രസിഡൻ്റ് ഷിയാദ് വടക്കേവീട്, സെക്രട്ടറി ഇഖ്ബാൽ പാലശ്ശേരി, കമ്മിറ്റി അംഗങ്ങളായ മാഹീൻ വടക്കേ മണപ്പുറത്ത്, ഹംസ തുണ്ടംപറമ്പിൽ, കെ.കെ. അബ്ദുറഹ്മാൻ,അയ്യൂബ് പാരായിൽ, നിയാസ് മണപ്പുറത്ത് , അഷറഫ് കുഴിപ്പറമ്പിൽ. ഹിദായത്തുള്ള, അസീസ് കോഴിപ്പള്ളിയിൽ , ഷാനവാസ് മണപ്പുറത്ത്, നിസാർ പ്ലാപ്പള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.