Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക അവാർഡ് ജേതാവ് ബന്ന ചേന്ദമംഗല്ലൂരിനെ ജന്മനാട് പ്രൗഢമായ ചടങ്ങിൽ ആദരിച്ചു.

24 Nov 2024 19:49 IST

UNNICHEKKU .M

Share News :

.

മുക്കം: അപ്പു നെടുങ്ങാടി അധ്യാപക അവാർഡ് ജേതാവ് , സിനിമ സംവിധായകൻ, കലാ സാംസ്കാരിക പ്രവർത്തകൻ, ഡബ്ബിംഗ് ആർടിസ്റ്റ്, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബന്ന ചേന്ദമംഗല്ലൂരിനെ ജന്മനാട് പ്രൗഢമായി ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉപഹാരം നൽകി.കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തും കടവ് മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലത്ത് ബന്ന ചേന്ദമംഗല്ലൂർ തുടക്കം കുറിച്ച കഥാശ്വാസം എന്ന പരിപാടി ലോകമൊട്ടുമുളള മലയാളികൾക്ക് പ്രമുഖ കഥാകൃത്തുക്കളുടെ മികച്ച കഥകൾ വീട്ടിലിരുന്ന് കേൾക്കാൻ അവസരമൊരുക്കിയിരുന്നുവെന്നും ഇന്നത് അഞ്ഞൂറ് എപ്പിസോഡുകൾ പിന്നിട്ടുവെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.എ അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ മധു മാസ്റ്റർ, സാറാ കൂടാരം, റംല ഗഫൂർ , ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി,സുബൈർ കൊടപ്പന, പി.ടി. കുഞ്ഞാലി,ഡോ. ശഹീദ് റമദാൻ, ഡോ.ഉമർ ഒ ത സ്നീം ,കെ പി അഹമ്മദ് കുട്ടി, ടി. അബ്ദുല്ല, കെ പി വേലായുധൻ, കെ വാസു മാസ്റ്റർ, എം കെ മുസ്തഫ , ഒ. ശരീഫുദ്ദീൻ, പി കെ മനോജ് മാസ്റ്റർ സംസാരിച്ചു. ബന്ന ചേന്ദമംഗല്ലൂർ മറുപടി ഭാഷണം നടത്തി.

Follow us on :

More in Related News