Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലോത്സവ നഗരിയിൽ എൻ എസ് എസ് വിദ്യാർത്ഥികളുടെ ഉപജീവന പദ്ധതിയുമായി തട്ട് കട'

05 Nov 2024 13:37 IST

UNNICHEKKU .M

Share News :

.

മുക്കം: മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവത്തിൻ്റെ മെയിൻ വേദിക്ക് സമീപത്തെ നഗരിയിൽഎൻ.എസ് എസ് വിദ്യാർത്ഥികൾ ഒരുക്കിയ തട്ടുകടയും ശ്രദ്ധ തേടുന്നു. കലോത്സവത്തിൻ്റെ ആതിഥേയരായ കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ് എസ് യൂണിറ്റ് വിദ്യാത്ഥികളാണ് ഉപജീവനപദ്ധതിയിലേക്ക് പണം സ്വരുപിക്കുന്നതിനും പ്രകൃതി തത്വമായ രീതിയിൽ തട്ടുകട ഒരുക്കിയത്. ഇത് വഴി ലഭിക്കുന്ന ലാഭം സ്വന്തം വിദ്യാലയത്തിലെയും സമീപ വിദ്യാലയങ്ങളിലും പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവിനും വീടില്ലാത്തവർക്ക് വീടൊരുക്കി കൊടുക്കുക,. നിത്യ ചെലവിനായി തൊഴിൽ സംരഭം വഴികൾ കണ്ടെത്തുക തുടങ്ങി പലവിധ സഹായ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. തട്ടുകടയിലൂടെ രുചി വൈവിധ്യങ്ങളായ ഒട്ടേറെ പലഹാരങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയ വിവിധ വസ്തുകളാണ് വിൽക്കുന്നത്. കലോത്സവത്തിലെത്തുന്ന വിദ്യാർത്ഥികളും നാട്ടുകാരും, അധ്യാപകരുമൊക്കെ സാധനങ്ങൾ വാങ്ങാനെത്തുന്നതിനാൽ ആദ്യദിവസം അസാമാന്യമായ തിരക്കാണ് അനുഭവപ്പെട്ടു. ഗാന്ധിയൻ സ്വപ്നമായ അടിസ്ഥാന വികസന ലക്ഷ്യമെന്നതാണ് ഉപജീവനം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. രൂചി കുട്ടുകളുടെ വൈവിധ്യവുമായി ഇനി മൂന്ന് ദിവസങ്ങളിലും കൂടുതൽ സാധനങ്ങളുമായി വിൽപ്പന തൃകൃതിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാലയത്തിലെയും ചുറ്റുവട്ടത്തെ

യും , പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം ലഭ്യമാക്കുകയാണ് ഉപജീവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ.എസ്എസ് പ്രോഗ്രാം ഓഫീസ്സർ കെ.ടി. സലിം എൻ ലൈറ്റ് നൂസിനോട് പറഞ്ഞു. പി.ടി.എം ഹയർ സെകണ്ടറി സ്കൂൾ എൻഎസ്എസ പ്രോഗ്രാം ഓഫീസ്സർ കെ.ടി സലിം, വിദ്യാർത്ഥികളായ അഷ്ഫാഖ് ,   ദിനാര, തമന്ന, മിൻഹാൽ,നിശാൽ, യാസിമ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലോത്സവ പവലിയനിലെ ഉപജീവന പദ്ധതിയായ തട്ടുകട ശ്രദ്ധാകേന്ദ്രമാവുന്നത്. തട്ട് കടപദ്ധതി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് അംഗം വി. ഷംലൂലത്ത് ജനറൽ കൺവീനർ ജീ സുധീർ, ഫൈസൽ പുതുക്കുടി, ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News