Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 06:16 IST
Share News :
ആലുവ : തായിക്കാട്ടുകര എസ്പിഡബ്ല്യു ഹൈസ്ക്കൂളിൽ നടന്ന 2024 - 25 വർഷത്തെ പഠനോത്സവവും, ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയും ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് ഉൽഘാടനം ചെയ്തു.
കുട്ടികളുടെ പഠന മികവുകൾ പൊതുസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നതാണ് പഠനോത്സവം. കുട്ടികളിലെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ
പി.ടി.എ പ്രസിഡന്റ് ജാസ്മിൻ ബെന്നി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീന ജയൻ മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ലീന ടീച്ചർ സ്വാഗതവും എസ്ആർജി കൺവീനർ എൽസി ടീച്ചർ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിൻഷ വിജയൻ മാലിന്യ മുക്ത നവകേരളത്തെക്കുറിച്ചുളള ക്ലാസ് എടുത്തു. സീനിയർ അസിസ്റ്റന്റ് ജെസ്സി ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ഗായത്രി ദേവി ആർ, ടീച്ചർമാരായ ബിന്ദു കെ.ആർ, ശ്രീജ പി,
എസ്.എം.സി ചെയർപേഴ്സൺ നദീറ കെ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് അജേഷ് പി.പി, എംപിടിഎ പ്രസിഡന്റ് ഫാത്തിമ്മ എൻ.എ, സ്ക്കൂൾ ലീഡർ മാസ്റ്റർ ഹബീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ചടങ്ങിൽ എസ്പിഡബ്ല്യു ഹൈസ്ക്കൂൾ ഹരിത ക്യാമ്പസ് ആയി വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു സർട്ടിഫിക്കറ്റ് നൽകി.
Follow us on :
More in Related News
Please select your location.