Wed May 21, 2025 9:34 AM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ്സ് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ്സ് ക്രൂരമായി മർദ്ധിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ട് - വീ'ഡി സതീശൻ'

01 Dec 2024 17:36 IST

UNNICHEKKU .M

Share News :


മുക്കം: വയനാട് ഉരുൾപൊട്ടൽ ദുരത്തിലായവർക്ക് പണം തരാതെയും, നടപടി സ്വീകരിക്കാത്തതിലും യൂത്ത് കോൺഗ്രസ്സ് നടത്തിയ കലക്ട്രേറ്റിലേക്ക് മാർച്ചിൽ പോലീസ്സിൻ്റെ ക്രൂരമായ മർദ്ധനത്തിൽ ശക്തമായ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശൻ . മുക്കത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സമാധാനപരമായിരുന്നു മാർച്ച് നടത്തിയതിനാൽപോലീസ്സ് മർദ്ധനത്തിലൂടെ ഒതുക്കാനുള്ള ശ്രമമാണ് നടത്തുന്നത് . കേന്ദ്ര ഗവൺമെൻ്റ് പണം തരുന്നില്ല. സംസ്ഥാന സർക്കാർ കിട്ടുന്ന പണം ചിലവാക്കുന്നുമില്ല. സംഭവം നടന്നിട്ട് മാസങ്ങൾ കടന്ന് പോയി. വീടുകൾ നൽകാൻ പലരും തയ്യാറായി . കോൺഗ്രസ്സും, മുസ്ലിം ലീഗും നൂറു വീതം വിട്ടുകൾ നൽകാമെന്ന് മുന്നോട്ട് വന്നു. കർണ്ണാടക സർക്കാരും നൂറ് വീട് നൽകാമെന്ന് പറഞ്ഞു. ഒരുപാട് ആളുകൾ മുന്നോട്ട് വന്നെങ്കിലും ആർക്കും വീട് പണിയാൻ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാർ സ്ഥലം എടുത്ത സ്ഥലത്തേ വീട് നിർമ്മിക്കാനാവുമെന്നതാണ് നിയമം. സർക്കാർ സ്ഥലമേറ്റടുക്കൽ നടപടി മന്ദഗതിയിലാണ് . സ്ഥലമേറ്ററുടുക്കാത്തതും പുനരുദ്ധാനനടപടികൾ വൈകുന്നത് ഗൗരവപരമായാണ് കാര്യമാണ്. എത്ര ലാഘവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ആദ്യം ഞങ്ങൾ പിൻതുണ നൽകിയിരുന്നു. കേന്ദ്ര ഗവർമെൻ്റാണെങ്കിൽ പൂർണ്ണമായും അവഗണിക്കുകയാണ്. ഒരു പണവും നൽകാത്ത നിലപാടിലേക്കാണ് നീങ്ങുന്നത്. ജീവിക്കാൻ ഒരു നിവൃത്തിയില്ലാത്ത ഉരുൾപൊ ട്ടിയ പ്രദേശങ്ങളിലെ പാവങ്ങൾ വിളിക്കുകയാണ്. കേന്ദ്ര ഗവർമെൻ്റ് അവഗണന നേരിടുകയാണ്. സംസ്ഥാന സർക്കാർ കിട്ടിയ പണം പോലും ചിലവഴിക്കുന്നില്ല. ഇത്കൃത്യവിലോപമാണ്. സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. പാർലിമെൻ്റിലും കേരളത്തിലും ശക്തമായ പ്രതിഷേധ സമരം നടത്തും. സാമൂഹ്യ സുരക്ഷ പെൻഷൻ അനർഹരായവർ കൈ പറ്റുന്നു. രണ്ട് വർഷമായിട്ടും സർക്കാർ എന്താണ് പരിശോധിക്കാൻ തയ്യാറാവുന്നില്ല. 15 ഏക്കർ സ്ഥലം വാങ്ങി 100 വീടുകൾ വെക്കാമെന്ന് ഞങ്ങൾ മുന്നോട്ട് വെച്ചിരുന്നു. സർക്കാർ വാങ്ങുന്ന സ്ഥലത്ത് മാത്രമേ വീട് വെക്കാനാവുകയുള്ള പക്ഷെ ഇക്കാര്യത്തിൽ ഞങ്ങൾ പിൻതുണച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ചയും നടത്തിയിരുന്നു ഇത്രയും കാലമായിട്ട് സർക്കാറിന് സാധിക്കാത്തത് ദൗർഭാഗ്യകരമാണ്. പുനരുദ്ധിവാസം മന്ദഗതിയിലായിരിക്കയാണ്. പലരും പണവുമായി കാത്തിരിക്കുകയാണ്. സർക്കാർ വീട് വെച്ച് കൊടുക്കുന്നില്ല പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Follow us on :

More in Related News