Tue May 20, 2025 5:26 AM 1ST
Location
Sign In
07 Mar 2025 19:48 IST
Share News :
മുക്കം നഗരസഭയില്‍ ഇന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ സമരം അപഹാസ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചെയര്‍മാന്‍ പി.ടി ബാബു അറിയിച്ചു. 2024-2025 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നഗരസഭയ്ക്ക് അനുവദിച്ച ഫണ്ട് യാതൊരുവിധ രാഷ്ട്രീയ പക്ഷപാതിത്വവും കാണിക്കാത്ത വിധം ഏറെക്കുറെ തുല്യമായാണ് വാര്‍ഡുകളിലേക്ക് വിഭജിച്ചു നല്‍കാറുള്ളത്. സര്‍ക്കാര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന വിഭാഗങ്ങളിലേക്കും നഗരസഭയുടെ പൊതുവായ ആവശ്യങ്ങള്‍ക്കും കഴിച്ച് ബാക്കി വരുന്ന തുകയാണ് ഡിവിഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വീതിച്ചു നല്‍കാറുള്ളത്. ഈ സാമ്പത്തികവര്‍ഷത്തിലും ആ രീതി തന്നെയാണ് പിന്തുടര്‍ന്നത്. അതിന്‍റെ ഭാഗമായി കല്ലുരുട്ടി നോര്‍ത്ത് ഡിവിഷനിലേക്ക് 16 ലക്ഷത്തിലധികം രൂപ അനുവദിച്ചതാണ്. ഇതിനു പുറമെയാണ് നഗരസഭയുടെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലുരുട്ടി നോര്‍ത്ത് വാര്‍ഡില്‍ ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കുന്നതിനും അവിടേക്കുള്ള റോഡ് നവീകരിക്കുന്നതിനുമായി 15 ലക്ഷം രൂപ വകയിരുത്തിയിരുന്നത്. എന്നാല്‍ ഹാപ്പിനസ് പാര്‍ക്കിന് സ്ഥലം ലഭിക്കാതിരുന്നതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഫണ്ട് ചെലവഴിക്കാന്‍ സാധിക്കാതെ വന്നു. ഈ ഫണ്ട് കല്ലുരുട്ടി നോര്‍ത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ ഏകപക്ഷീയമായി തന്‍റെ വാര്‍ഡിലെ ചില റോഡുകള്‍ക്കായി മാറ്റുകയാണുണ്ടായത്. കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ ചില കൗണ്‍സിലര്‍മാര്‍ എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത വിഷയം കൂടുതല്‍ പരിശോധനക്കായി മാറ്റിവെക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്. നഗരസഭയുടെ പൊതു ആവശ്യത്തിനായി നീക്കിവെച്ച തുക തന്‍റെ വാര്‍ഡിലേക്ക് മാത്രമായി കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശ്രമിച്ചതാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ക്കു കാരണമായത്.
പട്ടികവര്‍ഗ കോളനിയിലേക്ക് ഫണ്ട് അനുവദിച്ചില്ല എന്ന കൗണ്‍സിലറുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. നിലവില്‍ നഗരസഭയിലെ ഏക പട്ടികവര്‍ഗ കോളനിയായ പണിയര് കോളനിയിലേക്ക് സുഗമമായ യാത്രാസൗകര്യമുണ്ട്. മാത്രമല്ല ബന്ധപ്പെട്ട കൗണ്‍സിലര്‍ക്ക് വാര്‍ഡിലേക്ക് അനുവദിച്ച തുകയില് നിന്ന് നാളിതുവരെ പ്രസ്തുത കോളനിയിലേക്ക് ഒരു രൂപ പോലും മാറ്റിവെക്കാന്‍ കൗണ്‍സിലര്‍ തയ്യാറായിരുന്നില്ല. പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി നഗരസഭയ്ക്ക് അനുവദിച്ചിരുന്ന 42 ലക്ഷം രൂപ വാര്‍ഡ് കൗണ്‍സിലറുടെ ഉപേക്ഷമൂലം ചെലവഴിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് നഗരസഭയ്ക്ക് ഈ ഫണ്ട് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പട്ടികവര്‍ഗ്ഗ കോളനിക്കായി ഫണ്ട് മാറ്റഇവെച്ചില്ല എന്ന കോണ്‍ഗ്രസ് കൗണ്‍സിലറുടെ വാദം എത്ര അപഹാസ്യമാണെന്ന് ഇതില്‍ നി്ന്നും മനസ്സിലാക്കാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.