Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 22:35 IST
Share News :
മുക്കം: അറബി കാവ്യകേളിയിൽ അരങ്ങ് തകർത്ത് മാജിദ് അഹമ്മദ് വിജയ കിരീടം ചൂടി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിക്ക് സാഹിത്യോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം മുശാഅറ മത്സരത്തിൽ കടുത്ത മത്സരത്തിലൂടെ മാജിദ് അഹ്മദിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ അറബി പ്രസംഗം, മുശാഅറ എന്നീ മത്സരങ്ങളിലാണ് ചേന്ദമംഗല്ലൂർ ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥി വി. മാജിദ് അഹ്മദ് സംസ്ഥാനതല മത്സരത്തിന് എത്തിയത്. അറബി ഭാഷയിലെ കാവ്യകേളിയായ മുശാഅറ മത്സരത്തിലെ മാജിദിൻ്റെ വേഗതയേറി അറബി ബൈത്തുകളുടെ മിന്നും പ്രകടനം അക്ഷരാർത്ഥത്തിൽ വിധികർത്താക്കളെ പോലും അത്ഭുതപ്പെടുത്തി. കോഴിക്കോട്ജല്ലാ സ്ക്കൂൾ കലോത്സവത്തിൽ അറബി അടിക്കുറിപ്പ്, അറബി നാടകം മത്സരങ്ങളിലും പങ്കെടുത്ത് മാജിദ് എ ഗ്രേഡ് നേടിയിട്ടുണ്ട്. മാജിദ്.ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന മാജിദ് അഹ്മദ് കലയോടപ്പം തന്നെ പഠനത്തിലും മിടുക്കനാണ്. അറബി അധ്യാപകരായ വി.കെ. ശബീർ, നജ്മ ടി.ടി, ഫിറോസ് ഖാൻ കെ എന്നിവരുടെ ശിക്ഷണവും ഈ നേട്ടങ്ങൾക്ക് കരുത്തായി. ഡോ. വി. അബ്ദുൽ ജലീൽ, ശിഫാ യു ദമ്പതികളുടെ മകനാണ്.
ചിത്രം : മാജിദ് അഹമ്മദ്
Follow us on :
Tags:
More in Related News
Please select your location.