Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 20:16 IST
Share News :
ആലുവ :സ്റ്റാലിയൻസ് ഇൻറർനാഷണൽ ആലുവ ചാപ്റ്ററും, അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളേജ് എൻഎസ്എസ് യൂണിറ്റും, അസോസിയേഷൻ ഫോർ ഇൻറലക്ച്വലി ഡിസേബിൾഡ് എന്നിവർ ചേർന്ന് എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി 'ഓർമ്മിക്കാൻ ഒരു ദിനം' എന്ന പരിപാടി ആലുവ മഹാത്മാഗാന്ധി ടൗൺഹാളിൽ സംഘടിപ്പിച്ചു.
ഫിസാറ്റ് എൻജിനീയറിങ് കോളജിലെ 60 വിദ്യാർത്ഥികളും ആലുവ നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 25 വിദ്യാർത്ഥികളും കളികളും പാട്ടും നൃത്തവും ഇവർക്കായി സംഘടിപ്പിച്ചു.
എറണാകുളം ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽ നിന്നായി 122 വിദ്യാർത്ഥികളും അധ്യാപകരും ഈ ക്യാമ്പിൽ പങ്കെടുത്തു. ഈ ആഹ്ലാദനിമിഷങ്ങൾക്ക് അവരുടെ മാതാപിതാക്കളും സാക്ഷികളായി.
ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി പരിപാടി ഉദ്ഘാടനം ചെയ്തു.
ഫിസാറ്റ് ചെയർമാൻ പി.ആർ ഷിമിത്, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. മിനി പി.ആർ എൻഎസ്എസ് കോഡിനേറ്റർ സാജൻ സ്റ്റാലിയൻസ് ഇൻറർനാഷണൽ ആലുവ ചാപ്റ്റർ പ്രസിഡൻറ് രാജു ഡൊമിനിക് സെക്രട്ടറി ജോസഫ് തോമസ് പ്രോജക്ട് കോഡിനേറ്റർ അബൂബക്കർ എന്നിവർ സംസാരിച്ചു.
ഒരു ദിവസത്തെ അവിസ്മരണീയമായ അനുഭവങ്ങളും കൈനിറയെ സമ്മാനങ്ങളുമായി അവർ മടങ്ങി.
Follow us on :
More in Related News
Please select your location.