Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 20:52 IST
Share News :
കടുത്തുരുത്തി: കുരുന്നുകളുടെ സർഗ്ഗവാസനകളുടെ മാറ്റുരയ്ക്കാനായി ഫാ. ഷാജി പടിഞ്ഞാറേ കുന്നേൽ സ്മാരക കിളിക്കൊഞ്ചൽ കലാവിരുന്ന് സെന്റ്. കുര്യാക്കോസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഈ കലാവിരുന്നിൽ ജില്ലയിലെ വിവിധ നഴ്സറികൾ, അംഗൻവാടികൾ, എൽ പി സ്കൂളുകൾ എന്നിവിടങ്ങളിലെ കുരുന്നു പ്രതിഭകൾ മാറ്റുരച്ചു .സംഗീതം, നൃത്തം, കളറിങ്ങ് എന്നിവയിലായിരുന്നു മത്സരങ്ങൾ നടന്നത്. ആറു വയസ്സുവരെയുള്ള കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. 250ലേറെ കുട്ടികൾ മത്സരാർത്ഥികളായി ഉണ്ടായിരുന്നു. ആദ്യ മൂന്നു സമ്മാനം ലഭിച്ചവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, സ്പെഷ്യൽ സമ്മാനവും ഉണ്ടായിരുന്നു. സ്കൂളിലെ മുൻ മാനേജർ ആയിരുന്ന ഫാ. ഷാജി പടിഞ്ഞാറെ കുന്നേലിന്റെ സ്മരണാർത്ഥമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ കലാമേള സംഘടിപ്പിച്ചു വരുന്നത്. മത്സരാർത്ഥികൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്ന പ്രകടനം കാഴ്ചവെച്ചു എന്ന് പരിപാടികൾക്ക് നേതൃത്വം നൽകിയ അസിസ്റ്റൻറ് മാനേജർ ഫാ.ജിൻസ് അലക്സാണ്ടർ, പ്രിൻസിപ്പൽ ഫാ.അജീഷ് ജോസ് എന്നിവർ അറിയിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന് സമാപന സമ്മേളനത്തിൽ വല്ലം ബ്രോസൻ സഭ പ്രിയോർ ഫാ.ഡോ.ബിനോ ചേരിയിൽ സമ്മാനദാനം നിർവഹിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രത്യേക സമ്മാനവും സ്നേഹവിരുന്നും നൽകി.
Follow us on :
Tags:
More in Related News
Please select your location.