Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ.സി സേ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ജൂൺ 10 മുതൽ 17 വരെ പരീക്ഷകൾ നടക്കും

19 May 2026 08:14 IST

NewsDelivery

Share News :

തിരുവനന്തപുരം: 2026 വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി സേ പരീക്ഷകളുടെ ഔദ്യോഗിക വിജ്ഞാപനം പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു.

ഉപരിപഠനത്തിന് അർഹത നേടാനാകാത്ത വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതെ തുടർപഠനം ഉറപ്പാക്കാനുള്ള പരീക്ഷകൾ ജൂൺ 10-ന് ആരംഭിച്ച് ജൂൺ 17-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനവും നിബന്ധനകളും പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, കൂടാതെ https://pareekshabhavan.kerala.gov.in എന്നിവയിൽ ലഭ്യമാക്കിയിട്ടുണ്ട്.


Follow us on :

More in Related News