Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കായിക രംഗത്തിന സാധ്യമാകും. പ്രിയങ്ക ഗാന്ധി എം പി .

28 Mar 2025 22:18 IST

UNNICHEKKU .M

Share News :


മുക്കം : പുതു തലമുറ നേരിടുന്ന ലഹരിയുൾപ്പെടെയുള്ള വിപത്തുകൾക്കെതിരെ മികച്ച പ്രതിരോധ മാർഗമാണ് കായിക രംഗമെന്ന് പ്രിയങ്ക ഗാന്ധി എം. പി അഭിപ്രായപ്പെട്ടു . മുക്കം മുസ്ലിം ഓർഫനേജിന്റെ നേതൃത്വത്തിൽ എം. എ. എം.ഒ കോളേജും ബിബിഎം സ്പോട്ട്‌ലാൻഡും ചേർന്നൊരുക്കിയ  ലെവൻസ് ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി'എ.സി മിലാൻ ആക്കാദമിയിലെ വിദ്യാർത്ഥികളോടൊപ്പം പന്തു തട്ടിയ പ്രിയങ്ക ഗാന്ധി ടർഫിൽ ഗോൾ വല കുലുക്കി. പെൺകുട്ടികളുൾപ്പെടെ മികച്ച കായിക താരങ്ങൾ ഈ മൈതാനത്തു നിന്നും പിറക്കട്ടെയെന്ന് പ്രിയങ്ക പ്രത്യാശ പ്രകടിപ്പിച്ചു.മലബാർ മേഖലയിലെ കായിക രംഗത്തിന് കുതിപ്പേകാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ലിന്റോ ജോസഫ് എം. എൽ. എ പ്രത്യാശ പ്രകടിപ്പിച്ചു.120 മീറ്റർ നീളത്തിലും 73 മീറ്റർ വീതിയിലുമായി ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്തൃതിയുള്ള മൈതാനത്ത് 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുള്ള കളി സ്ഥലം ലഭ്യമാകും. ആധുനിക ഡ്രസ്സിംഗ് റൂമുകളും പ്രത്യേക വാം-അപ്പ് സോണുകളും ഗ്രൗണ്ടിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ക്യാമ്പസുകളിൽ ഫിഫാ നിലവാരത്തിലുള്ള ഏറ്റവും വലിയ കൃത്രിമ പുൽമൈതാനമാണിത്. രാത്രി മത്സരങ്ങൾക്ക് പര്യാപ്തമായ വിദേശ നിർമ്മിത ഫ്ലഡ്ലൈറ്റ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വി മരക്കാർ ഹാജി അധ്യക്ഷത വഹിച്ചു., സെക്രട്ടറി വി.ഇ മോയി ഹാജി, സി.ഇ.ഒ വി അബ്ദുള്ള കോയ ഹാജി, ട്രഷറർ വി മോയി ഹാജി, ജോ. സെക്രട്ടറി കെ. ടി ബീരാൻ ഹാജി, വൈസ് പ്രസിഡന്റ് വി അബ്ദുറഹിമാൻ ഹാജി, വി ഹസ്സൻ, എ. പി അനിൽകുമാർ എം.എൽ.എ, മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു, കൗൺസിലർ ബിജിന, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്‌, തിരുവമ്പാടി മുസ്ലിം ലീഗ് പ്രസിഡന്റ് സികെ കാസിം, ബിബിഎം സ്പോട്ലാന്റ് സി.ഇ.ഒ. ഫസലുറഹ്‌മാൻ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിപിഇ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, കോളേജ് പ്രിൻസിപ്പാൾ കെ എച്ച് ഷുക്കൂർ, ഐക്യുഎസി കോഡിനേറ്റർ ഡോ. അജ്മൽ മുഈൻ എം.എ, പിടിഎ വൈസ് പ്രസിഡന്റ് റസാഖ് കൊടിയത്തൂർ, ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. മുജീബുറഹിമാൻ, യൂണിയൻ ചെയർമാൻ ഷാഹിദ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News