Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാട്ടെഴുത്ത് ഗിന്നസ്സ് പുസ്തകത്തിൽ പേര് വരാൻ എഴുതിയതല്ല - ബാപ്പു വെള്ളിപ്പറമ്പ്

13 Feb 2025 08:49 IST

UNNICHEKKU .M

Share News :


മുക്കം: ഞാൻ പാട്ടുകൾ എഴുതിയത് ഗിന്നസ്സ് പുസ്തകത്തിൽ പേര് വരാൻ വേണ്ടിയല്ലെന്ന് പ്രശസ്ത പാട്ട് എഴുത്തുകാരൻ ബാപ്പു വെള്ളിപ്പറമ്പ് പറഞ്ഞു. ചേന്ദമംഗല്ലൂർ ജി.എം യു പി സ്കൂളിൻ്റെ വാർഷികാഘോഷം (ബ്ലൂംമ് 

സ് 2 K 25) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ  ആറായിരത്തോളം പാട്ടുകൾ എഴുതിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ പാട്ടെഴുതുന്നതിൽ പണം കിട്ടിയിരുന്നില്ല. പിന്നീട് പണം കിട്ടി തുടങ്ങിയതോടെ പാട്ടുകളുടെ രചന വർദ്ധിപ്പിച്ചത്. ഇന്നത്തെ തലമുറ ക്കുള്ള ഒരു പാട്ടും എഴുതിയിട്ടില്ല. ഫാത്തിമയുടെയും ആയിശയുടെയും പാട്ടുകൾ എഴുതിയിട്ടില്ല. ഞാൻ എഴുതിയ പാട്ടുകൾ യേശുദാസ് മുതൽ ചിത്ര, സുജാത സിതാര വരെ എൻ്റെ ഗാനങ്ങൾ മനോഹരമായി പാടിയിട്ടുണ്ട്. ഇത് അഹങ്കാരം പറയുകയല്ലമറിച്ച്എന്നെപരിചയപ്പെടുത്തുകയാണ് അദ്ദേഹം ഉടർന്ന് പറഞ്ഞു.  1921 ലെ മ ലബാർ കലാപം, ബ്രിട്ടുകാരുടെ നാട് കടത്തൽ, ആന്തമാൻ ജയിലറകളിലെ പീഡനം, എന്നിവയല്ലാം പാട്ടിലെ വിഷയങ്ങളാണ്. പഴ കാല ഓത്ത് പള്ളി, മാതാപിതാക്കൾ, കരയാനും പറയാ തുടങ്ങി ഹിറ്റായ ഒത്തിരി പാട്ടുകൾ ബാപ്പുക്ക പാടിയപ്പോൾ സദസ്സ് ഏറ്റ് പാടി താളമിട്ടു. മുക്കം നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ കെ. വാസു മാസ്റ്റർ ബാപ്പു വെള്ളിപ്പറമ്പിന് ഉപഹാരസമർപ്പണം നൽകി ആദരിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന 93 വയസ്സുകാരൻ ഒടമ്പൻ കുട്ടി ഹസ്സൻ പൂർവ്വ വിദ്യാർത്ഥി സംഗമം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സി.ടി. അഷ്റഫ് ഒടമ്പൻ കുട്ടി ഹസ്സനെ ചടങ്ങിൽ ആദരിച്ചു. മുൻ പ്രധാന അധ്യാപകൻ കെ.ടി. സമദ് മാസ്റ്റർ അഡ്മിഷൻ രജിസ്ട്രേഷനുള്ള ഡിജിറ്റൽ ആപ്പ് ലോഞ്ചിംങ്ങ് നടത്തി. സോഫ്റ്റ് വെയർ എഞ്ചിനിയർ കെ.കെ. രതീഷിനെ പി.ടി.എ വൈസ് പ്രസിഡണ്ട് ഒ സുബീഷും, നാടക പ്രവർത്തകനും , സംവിധായകനുമായ ബിജു ചൂലൂർ എം.പി.ടി എ പ്രസിഡണ്ട് മെഹ്ജുബയും ആദരിച്ചു. എൽ. എസ്. എസ്, യൂ. എസ് എസ് ജേതാക്കൾക്ക് അവാർഡ് വിതരണവും നടത്തി. സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കും ആദരവ് നൽകി. പി.ടി.എ പ്രസിഡണ്ട് സൈഫുദ്ദിൻ നറുക്കിൽ സ്വാഗതവും, കൺവീനർ ഹസ്ന ബഷീർ നന്ദിയും പറഞ്ഞു. പ്രീപ്രൈമറി എൽ.പി.യൂ.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വൈവിധ്യമാർ കലാവിരുന്നു o അരങ്ങേറി. സ്ക്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ സമ്മാനം നേടിയ ബിജു ചൂലൂർ സംവിധാാനം അതിരുകളില്ലാത്ത ആകാശം എന്ന നാടകവും വാർഷികാഘോഷത്തിന് പൊലിമയേകി '  

ചിത്രം : ചേന്ദമംഗല്ലൂർ ജി.യു.പി.എസ് വാർഷികം പ്രശസ്ത പാട്ട് എഴുത്തുകാരൻ ബാപ്പു വെള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News