Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബർ 20ന്

18 Dec 2024 15:30 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :ഏറ്റുമാനൂർ എസ്. എം. എസ്. എം. പബ്ലിക് ലൈബ്രറിയിൽ സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബർ 20ന് വൈകുന്നേരം 4 30ന് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻ്റ്

ജി. പ്രകാശ് അധ്യക്ഷത വഹിക്കും.

വോയ്സ് ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന സെബാസ്റ്റ്യൻ വലിയകാല രചിച്ച ഓർമ്മയുടെ പുസ്തകം സാഹിത്യകാരൻ വിനു എബ്രഹമിന് നൽകി ലീലാകൃഷ്ണൻ പ്രകാശനം ചെയ്യും.

കവിയും ഗാനരചിതാവുമായ ഹരിയേറ്റുമാനൂർ

മുഖമൊഴി നടത്തും. പി.പി. സുരേഷ് കുമാർ പുസ്തകം പരിചയപെടുത്തും.

ജാൻസി സെബാസ്റ്റ്യൻ വിശിഷ്ടാതിഥികൾക്ക് ഉപഹാരം സമർപ്പിക്കും. ലൈബ്രറി സെക്രട്ടറി അഡ്വ. പി.രാജീവ് ചിറയിൽ, ന്യൂ ഇൻഡ്യൻ എക്സ്പ്രസ് മുൻ അസോസിയേറ്റ് എഡിറ്റർ എൻ. മാധവൻകുട്ടി പി പി. നാരായണൻ, ഡോ. റോസമ്മ സോണി, ഫാ .രാജു ജോർജ് തടത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.

പത്രസമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ്

ജി. പ്രകാശ്, സെക്രട്ടറി സെക്രട്ടറി അഡ്വ. പി.രാജീവ് ചിറയിൽ, ഹരിയേറ്റുമാനൂർ,സെബാസ്റ്റ്യൻ വലിയകാലാ

എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News