Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2026 12:21 IST
Share News :
കോഴിക്കോട് സലഫി ലേണിംഗ് ആന്റ് റിസർച്ച് സെൻ്ററിൻ്റെ (SLRC) 38-ാം സംസ്ഥാന സംഗ മവും അവാർഡ് വിതരണവും മെയ് 10 ന് ഞായറാഴ്‌ച കോഴിക്കോട് കളിയിലെ മുഹമ്മർ അബ്ദു റഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കും രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെ നടക്കുന്ന SLRC സംഗമത്തിൽ വൈജ്ഞാനിക സമ്മേളനം, ഖുർആൻ വിജ്ഞാന മത്സരങ്ങൾ, പുസ്‌തക പ്രകാശനം. സാംസ്‌കാരിക -അവാർഡ് വിതരണ പൊതു സ മ്മേളനം തുടങ്ങിയ സെഷനുകളാണുള്ളത്. വിവിധ സെഷനുകളിലായി നടക്കുന്ന സംസ്ഥാന സംഗമത്തിൽ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വൈജ്ഞാനിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 ന് ബഹു കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ നിർവ്വഹിക്കും. SLRC പ്രസിഡന്റ് എൻ. കെ. ഖാലിദ് ചട ങ്ങിൽ അധ്യക്ഷത വഹിക്കും. SLRC സെക്രട്ടറി കെ എം മുഹമ്മദ് അഷ്റഫ് സ്വാഗതവും SLRC വൈസ് പ്രസിഡന്റ് ബി.വി. അബ്ദുൽ അസീസ് നന്ദിയും പറയും തുടർന്ന് വൈകുന്നേരം നാല് മണിവരെ ഖുർആൻ വൈജ്ഞാനിക മത്സരങ്ങൾ നടക്കും.
സാംസ്കാരിക-അവാർഡ് വിതരണ പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം വൈകുന്നേരം 4.30ന് ജസ്റ്റിസ് കമാൽ പാഷ നിർവ്വഹിക്കും. സ്വാഗതസംഘം ചെയർമാൻ ഡോ. വി.കെ. മുഹമ്മദ് സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ കെ. ഇഫ്തികാർ സ്വാഗത പ്രസംഗം നടത്തും. SLRC ഡയറക്ടർ കെ.വി.അബ്ദുൽ ലത്തീഫ് മൗലവി മൊഴിമാറ്റം നടത്തിയ 'സ്വഹീഹുൽ ബുഖാരി'യുടെ പ്രകാശനം കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി നിർവ്വഹിക്കും. കെ എൻ എം വൈസ് പ്രസിഡൻ്റ് പി. കെ. അഹ്മദ് പുസ്‌തകം സ്വീകരിക്കും. ചടങ്ങിൽ KJU സെക്രട്ടറി ഹനീഫ് കായക്കൊടി പ്രഭാഷണം നടത്തും
Follow us on :
Please select your location.