Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 21:49 IST
Share News :
കടുത്തുരുത്തി:കാർഷിക എഞ്ചിനീയറിംഗ് വിഭാഗം സപ്പോർട്ട് ടു ഫാം മെക്കാനിസഷൻ പദ്ധതിയില്‍ കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്കായി കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി വിവിധ സ്ഥലങ്ങളിലായി സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആയതിന്റെ ആദ്യഘട്ടത്തിലെ എട്ടാമത്തെ സർവീസ് ക്യാമ്പ് 21-01-2025 ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ 4 വരെ കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ചെറുകിട കാര്‍ഷികയന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. 1000/- രൂപ വരെയുള്ള സ്പെയർപാർട്സ് ഉപയോഗിച്ചുള്ള സർവീസ് സൗജന്യമായിരിക്കും. 1000/- രൂപയ്ക്ക് മുകളിൽ വരുന്ന തുകയുടെ 25% അടക്കം പരമാവധി 2500/- രൂപ വരെ സബ്സിഡി ആയിട്ട് കർഷകർക്ക് ലഭിക്കും.
റിപ്പയർ ചെയ്യുവാൻ കൊണ്ടുവരുന്ന കാർഷികയന്ത്രങ്ങളുടെ നിലവിലുള്ള പ്രശ്നങ്ങളും കാർഷിക യന്ത്രം സംബന്ധിച്ച് വിവരങ്ങളും മുൻകൂറായി വിളിച്ച് അറിയിക്കേണ്ടതാണ്. വിളിക്കേണ്ട നമ്പർ 9496681854 ,9496846155, 8075517208
Follow us on :
Tags:
Please select your location.