Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 20:10 IST
Share News :
മുക്കം:2024-25 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ
പദ്ധതി വിഹിതം ചിലവഴിച്ചതിൽ ജില്ല -സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.
99.71% ചിലവഴിച്ചു സംസ്ഥാനത്തെ തൊള്ളായിരത്തിലധികമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ
218 ആം സ്ഥാനവും ജില്ലയിലെ 70 തദ്ദേശ സ്ഥാപനങ്ങളിൽ 24 ആം സ്ഥാനവും കുന്ദമംഗലം ബ്ലോക്കിൽ 2 സ്ഥാനവും നേടാൻ കൊടിയത്തൂരിനായി. പഞ്ചായത്തിലെ ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ
ഭരണസമിതി അംഗങ്ങൾ,കരാറുകാർ,
പൊതുജനങ്ങൾ എന്നിവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മൂലം മാർച്ച് അവസാനം ട്രഷറിയിൽ ക്യൂ സിസ്റ്റമുൾപ്പെടെ ഏർപ്പെടുത്തിയപ്പോൾ ഗ്രാമ പഞ്ചായത്തിൻ്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവെക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി കൂടിയാണ് നിലവിലെ പദ്ധതി വിഹിതത്തിലെ ശതമാനം കാണിക്കുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു
.
Follow us on :
Tags:
More in Related News
Please select your location.