Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോക്ക്സ് ഫെസ്റ്റിനോ 2025 ,ജനുവരി 30 ന് അരീക്കരയീൽ.

18 Jan 2025 18:42 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സെൻ്റ് റോക്കീസ് യു.പി സ്കൂൾ അരീക്കരയുടെ 130 മത് സ്കൂൾ വാർഷികം,ലക്ഷാകർത്തൃദിനം, സ്കോളർഷിപ്പ് വിതരണം, കടുത്തുരുത്തി എംഎൽഎയുടെ ഫണ്ടിൽ നിന്നും അനുവദിച്ച് ലഭിച്ച നാല് ലാപ് ടോപ്പുകളുടെയും നാല് പ്രൊജക്ട്റുകളുടെയും ആഘോഷ സമ്മേളനമായ ""റോക്ക്സ് ഫെസ്റ്റിനോ 2025"" ജനുവരി 30 ന് രാവിലെ പത്തിന് പതാക ഉയർത്തൽലൂടെ തുടക്കമാകും, വൈകുന്നേരം 5.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.ലാപ്പ്ടോപുകളുടെയും പ്രൊജക്ട്റുകളുടെ വിതരണവും സമ്മേളന ഉദ്ഘാടനവും അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി കെ.വി യുഎസ് എസ് വിജയിയെ ആദരിക്കുകയും സ്കോളർഷിപ്പ് വിതരണവും നടത്തും. സി.ഹർഷ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിബിമോൾ മാത്യു, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ഉഷ സന്തോഷ്, സി.ജൂബി, അനീഷ് റ്റി.എസ്, രശ്മി കൃഷ്ണൻ, സ്കൂൾ ലീഡർ അലക്സ് ജോൺ പ്രിൻസ് തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിക്കും. തുടർന്ന് കലാസന്ധ്യ നടത്തപ്പെടും

Follow us on :

More in Related News