Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുബൈറിൻ്റെ മധ്യപൗരസ്ത്യ ദേ ശങ്ങളിലൂടെ ഒരു യാത്ര പുസ്തകം പ്രകാശനം ചെയ്തു.

29 Nov 2024 19:22 IST

UNNICHEKKU .M

Share News :




.

 

മുക്കം:  എഴുത്തുകാരനും, പത്ര പ്രവർത്തകനുമായ സുബൈർ കുന്ദമംഗലംരചിച്ചമധ്യപൗരസ്ത്യദേശങ്ങളിലൂടെ ഒരു യാത്ര പുസ്തകം പ്രൗഢമായ ചടങ്ങിൽ പ്രകാശനം ചെയ്തു.ഈജിപ്ത്,ഇസ്രയേൽ, ലെബനാൻ,ജോർദാൻ എന്നീ രാജ്യങ്ങ(ഖുർആന്റെ ചരിത്ര ഭൂമിക)ളിൽ നടത്തിയ പഠന യാത്രയുടെ ഹൃദയഹാരിയായ അനുഭവങ്ങൾ കോറിയിട്ടതാണ് "മധ്യ പൗരസ്ത്യ ദേശങ്ങളിലൂടെ ഒരു യാത്ര"എന്ന പുസ്തകം. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസാണ് പ്രദ്ധീകരിച്ചിട്ടുള്ളത്. തിരൂരങ്ങാടി പി എസ്.എം ഒ കോളേജ് റിട്ട. പ്രൊഫസറും എഴുത്തുകാരനുമായ പി.കെ. അബ്ദുറസ്സാഖ് സുല്ലമി, ഗാനരചയിതാവ് കാനേഷ് പൂനൂരിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. അക്ഷരങ്ങളുടെ ലോകത്തേക്ക് ജനങ്ങളെ നയിക്കുമ്പോയാണ് ജീവിതത്തിൻ്റെ സാഫല്യം എന്താണന്ന് മനസ്സിലാക്കാനാവുകയെന്ന് കാനേഷ്പൂനൂർഅഭിപ്രായപ്പെട്ടു. സുകൃതം ചെയർമാൻ പി. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ റഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. വളരെ മനോഹരവും, അവിസ്മരണീയവുമായ യാത്ര അനുഭവങ്ങളാണ് ഗ്രന്ഥത്തിലൂടെ സുബൈർ നൽകുന്നത്. അദ്ദേഹം പറഞ്ഞു. ചരിത്രപരമായ കാര്യങ്ങൾ നേ'രിട്ടറിയാൻ നിർവധി പേരാണ് സഞ്ചാരികളായി പ്രദേശങ്ങളിൽ പോകുന്നത്. പുസ്തകത്തിലൂടെ പരമ്പരാഗതമായ അറിവിനേക്കാൾ കൂടുതൽ വിവരങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നത് എം. എൽ എ പറഞ്ഞു.ഐ. പി. എച്ച് അസി റ്റൻ്റ് ഡയരക്ടർ കെ.ടി ഹുസൈൻ പുസ്തകം പരിചയപരിചയപെടുത്തി, എഴുത്തുകാരൻ ഡോ. പി.കെ അബ്ദുസ്സാഖ് സുല്ലമി,

കൊടിയത്തൂർ ഖാദി എം എ അബ്ദുസ്സലാം,ഗ്രന്ഥകാരനായ 

എ കെ അബ്ദുൽമജീദ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ രമാദേവി ടീച്ചർ,അബ്റാർ ട്രാവൽസ് മാനേജർ മുഹമ്മദ്‌ അലി അബ്റാർ,

മാധ്യമ പ്രവർത്തകനായ 

രവീന്ദ്രൻ കുന്ദമംഗലം,വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ്‌ എൻ ബഷീർ , മണിരാജ് പൂനൂർ,സഫിയറഹ്മാൻഎന്നിവർ സംസാരിച്ചു,  സുബൈർ കുന്ദമംഗലം മറുമൊഴി നടത്തി. മിൻഹ ഫാത്തിമ പ്രാർത്ഥന ഗാനം ആലപിച്ചു. സുകൃതം കൂട്ടായ്മയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഐ ഇ സി ടി ഹാളിലായിരുന്നു വേദിയൊരുക്കിയത്.

  

Follow us on :

More in Related News