Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം; ഭീകരവിരുദ്ധ പ്രതിജ്ഞയും വിമുക്തഭടന്മാരെ ആദരിക്കലും സംഘടിപ്പിച്ചു.

21 May 2025 18:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാംമത് രക്തസാക്ഷിത്വ ദിനം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.  രാജ്യരക്ഷക്കുവേണ്ടി സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ഭീകരവാദവിരുദ്ധ പ്രതിജ്ഞ എടുത്തു. രാജീവ് ഗാന്ധിയും പഞ്ചായത്തീരാജ് നിയമവും എന്ന വിഷയത്തിൽ സെമിനാർ, ഛായാ ചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയും സംഘടിപ്പിച്ചു. കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം. കെ ഷിബു അധ്യക്ഷത വഹിച്ചു. സൈനിക സേവനത്തിന് ശേഷം വിരമിച്ച് കോൺഗ്രസ് മണ്ഡലം - ബ്ലോക്ക് ഭാരവാഹികളായി പ്രവർത്തിച്ചുവരുന്ന കേണൽ പി.ആർ. വിനോദ്, വേണുഗോപാൽ പാലക്കാട്ട്, സി.കെ. സദാനന്ദൻ,ശശിധരൻ കെ.എസ്. മംഗലം,ഗോപി കരിമാങ്കൽ എന്നിവരെ ആദരിച്ചു. ഡി.സി. ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. പി. പി. സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ എസ്. ജയപ്രകാശ്, എം. അനിൽകുമാർ, വി.ടി. ജയിംസ്, കെ.കെ ഷാജി,

പി.പി. പത്മനന്ദനൻ, സന്തോഷ് ശർമ്മ, പി.വി സുരേന്ദ്രൻ, എം.ആർ. ഷാജി, സിയാദ് ബഷീർ, എസ്. ശ്യാംകുമാർ, കുര്യാക്കോസ് തോട്ടത്തിൽ, വി.ജെ.ബാബു, വിജയമ്മ ബാബു , അജോ പോൾ, സി.ജി. ബിനു, കുമാരി കരുണാകരൻ, ജോസ് വേലിക്കകം, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്മാരായ കെ. ഡി ദേവരാജൻ, കെ.ജെ. സണ്ണി, മോഹനൻ തോട്ടുപുറം, വി. സി ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News