Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 19:56 IST
Share News :
മുക്കം (കോഴിക്കോട് ): സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ പ്രൊമോഷൻ ലഭിച്ചു വർഷങ്ങൾക്കു ശേഷം കോഴിക്കോട് ഡി ഡി ഇ രണ്ടു പ്രഥമാധ്യാപകരെ തരം താഴ്ത്തി ഉത്തരവ് പുറപ്പെടുവിച്ചതിൽ വ്യാപക പ്രതിഷേധം. 2021ന് ശേഷം യോഗ്യത പരിഗണിക്കാതെ സീനിയോരിറ്റി മാത്രം പരിഗണിച്ചു കൊണ്ടാണ് സംസ്ഥാനത്ത് ഗവൺമെന്റ് പ്രൈമറി ഹെഡ്മാസ്റ്റർമാരെ നിയമിക്കുന്നത്. ഇങ്ങനെ നിയമിക്കപ്പെട്ടവരിൽ 50 വയസ്സ് പൂർത്തിയാവുകയോ ടെസ്റ്റ് യോഗ്യത നേടുകയോ ചെയ്തിട്ടില്ല എന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ഡിസംബർ മാസം കുറച്ചു പേരെ ഹിയറിങ്ങിന് വിളിപ്പിച്ചത്. ഇവരിൽ ഇപ്പോഴും 50 വയസ്സ് പൂർത്തിയാകാത്ത രണ്ടു ഹെഡ്മാസ്റ്റർമാരെയാണ് തരം താഴ്ത്തി ഉത്തരവിറക്കിയത്.ടെസ്റ്റ് യോഗ്യത നേടിയവർക്കൊപ്പം 50 വയസ്സ് പൂർത്തിയായവർക്ക് കൂടി പ്രമോഷൻ നൽകാൻ സർക്കാർ കൊണ്ടുവന്ന KER ഭേദഗതി അഡ്മിനിസ്‌ട്രെറ്റീവ് ട്രിബ്യുണൽ സ്റ്റേ ചെയ്തതോടു കൂടിയാണ് സംസ്ഥാനത്ത് ഈ രംഗത്ത് പ്രതിസന്ധി ഉടലെടുത്തത്. ഈ പ്രതിസന്ധി മറികടക്കുവാൻ വേണ്ടി, യോഗ്യത പരിഗണിക്കാതെ സീനിയോറിറ്റി മാത്രം അടിസ്ഥാനമാക്കി പ്രമോഷനുകൾ താൽക്കാലികമായി മാത്രം നൽകാൻ 2021 ഒക്ടോബർ മാസത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാനക്കയറ്റം നൽകുന്നത്. ഇത് സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിലനിൽക്കുന്ന കേസിന്റെ അന്തിമവിധിക്ക് വിധേയമായിട്ടാണ് പ്രമോഷൻ നൽകുന്നത് എന്ന നിബന്ധനയോടുകൂടിയാണ് നിയമന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതാണ് സ്ഥിതിയെന്നിരിക്കെ കോഴിക്കോട്ട് രണ്ട് പേരെ തരം താഴ്ത്തിക്കൊണ്ടുള്ള വിചിത്ര നടപടിയാണ് ഉണ്ടായിരിക്കുന്നത്.
ഡി ഡി ഇ യുടെ നടപടി ഏകാധിപത്യപരവും നിയമവിരുദ്ധവും ആണെന്നും മനുഷ്യത്വവിരുദ്ധമായ ഈ നടപടി ഉടനെ പിൻവലിക്കണമെന്നും കേരള ഗവണ്മെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ( കെ ജി പി എസ് എച്ച് എ ) കോഴിക്കോട് ജില്ലാ പ്രതിനിധി കൺവൻഷൻ ആവശ്യപ്പെട്ടു.
എയ്ഡഡ് സ്കൂളിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട ഹെഡ്മാസ്റ്റർക്ക് ഗവണ്മെന്റ് സ്കൂളിൽ ഹെഡ്മാസ്റ്റർ പദവി നൽകിയ നടപടിയും ഉടനെ പിൻവലിച്ചു അർഹതപ്പെട്ട ഗവണ്മെന്റ് സ്കൂൾ അധ്യാപകന് ഹെഡ്മാസ്റ്റർ പ്രൊമോഷൻ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാന ജന. സെക്രട്ടറി ഇ.ടി.കെ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. ശ്രീജിത്ത് , ജില്ലാ സെക്രട്ടറി സാജന ജി നായർ , ഇ സുനിൽ കുമാർ, എം.പി മുഹമ്മദ് അഷ്റഫ് , അലി അശ്റഫ് പുളിക്കൽ , ടി കെ ജുമാൻ , പി.കെ സുരേഷ് ബാബു , കെ.സി സാലിഹ് , ഷീജ സുരേന്ദ്രൻ , കെ. സാജിത പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.