Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമരസമയത്ത് വീട്ടിൽ നിന്ന് ഭക്ഷണമെത്തിച്ച് തന്നത് പ്രിയങ്ക ഗാന്ധി - ഹരിയാന എം എൽ എ വിനീഷ് ഫോഗട്ട്.

09 Nov 2024 22:06 IST

UNNICHEKKU .M

Share News :



മുക്കം: കായിക താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഫെഡറഷൻ ചെയർമാൻ ബ്രിജ് ഭൂഷൻ്റെ കൈകളിൽ വിലങ്ങു വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ സമരം ചെയ്തപ്പോൾ ഞങ്ങൾക്കൊപ്പം നിന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന എം.എൽ.എയുമായ വിനീഷ് ഫോഗട്ട് പറഞ്ഞു. നോർത്ത് കാരശ്ശേരിയിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞടുപ്പ് പ്രചരണ യോഗത്തിൽ പറഞ്ഞു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധി ദിവസങ്ങളോളം അവരുടെ വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചു നൽകി. ഓരോ ദിവസവും ഞങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ഉറപ്പാക്കി. രാഹുൽ ഗാന്ധി ഏറ്റവും പ്രയാസമേറിയസമയത്ത്വയനാട്ടിൽമത്സരിക്കാനെത്തിയപ്പോൾ അദ്ദേഹത്തെ നിങ്ങൾ ചേർത്തുപിടിച്ചു. വയനാട് മനോഹരമായ ഭൂപ്രദേശമാണ്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമടക്കം ഒരുപാട് ജനാധിപത്യ പോരാട്ടങ്ങൾക്കാണ് നമ്മുടെ നാട് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു

................      


ഉപതെരഞ്ഞെടുപ്പ് മോദി സർക്കാറിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകാനുള്ള അവസരം: സാദിഖലി ശിഹാബ് തങ്ങൾ'


മുക്കം: ഫാസിസത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന മോദി സർക്കാറിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകാനുള്ള അവസരമായി വയനാട് ഉപതെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നാനാത്വത്തിൽ ഏകത്വം നിലനിർത്തുന്നതിന് വേണ്ടിയുള്ള പോരാട്ടമായി ഇതിനെ കാണണം. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് ജനാധിപത്യ വിശ്വാസികൾ കർമനിരതരാവണമെന്നും അദ്ദേഹം പറഞ്ഞു. കാരശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. കോയ അധ്യക്ഷനായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, എൻ.എ. ഹാരിസ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ ജോബ്, സോണി സെബാസ്റ്റ്യൻ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, കൺവീനർ ബാബു പൈക്കാട്ടിൽ, പി.ജി മുഹമ്മദ്‌, കെ.ടി മൻസൂർ, എം. സിറാജുദ്ദീൻ, എം.ടി അഷ്‌റഫ്‌, സലാം തേക്കുംകുറ്റി, പി.എം സുബൈർ ബാബു, ഗസീബ് ചാലൂളി, ജോസ് പാലിയത്ത് സംസാരിച്ചു.

Follow us on :

More in Related News