Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണവും, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിചുള്ള ബോധവൽക്കരണവും നടത്തി

23 May 2025 22:07 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:കല്ലറ ഗ്രാമപഞ്ചായത്ത് 11 ആം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണവും, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിചുള്ള ബോധവൽക്കരണവും നടത്തി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജ്‌ ഉദ്ഘാടനം നിർവഹിച്ചു വീടുകൾ, സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ഡ്രൈഡേ ആചരണവും, ഉറവിട മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും നടന്നു  ആരോഗ്യപ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, 

തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗം ജനങ്ങളുടേയും സംഘടനകളുടേയും പങ്കാളിത്തത്തോടെ ശുചീകരണത്തിനും മാലിന്യമുക്ത പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിനും സാധിച്ചു

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ജൈവ-അജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പകർച്ച വ്യാധി പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നതിനും സാധിച്ചു....

Follow us on :

More in Related News