Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ചുരം പാതയിൽ കുഴികളടക്കൽ വീണ്ടും ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം.

29 Oct 2024 14:47 IST

UNNICHEKKU .M

Share News :


മുക്കം: വയനാട് ചുരം പാതയിൽ ടാർ ചെയ്തത് തകർന്ന് കുഴികൾ രൂപാന്തരപ്പെട്ടത് മഴയില്ലെങ്കിൽ വീണ്ടും കുഴിയടക്കൽ പ്രവർത്തി വീണ്ടും ആരംഭിക്കും. ഇതിനായി ഭാരമേറിയ വാഹനങ്ങൾ കടന്ന് പോകുന്നതിനാൽ നാല് ദിവസങ്ങളിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തുന്നു. പകലിൽ രണ്ട് ദിവസങ്ങളിൽ ഭാഗികമാക്കിയും, അതേസമയം ബാക്കി രണ്ട് ദിവസങ്ങളിൽ രാത്രി പൂർണ്ണമായും വലിയ ഭാരമുള്ള വാഹനങ്ങൾ തടഞ്ഞാണ് കുഴിയടക്കലടക്കമുള്ള പ്രവർത്തികൾ നടത്തുന്നത്. ഇതോടെ നാല് നാളിൽ പണികൾ പൂർത്തിയാക്കാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. മുഖ്യമായും ആറ്, ഏഴ് എട്ട് ഹെയർപിൻ വളവുകളിൽ യാത്ര ദുരിതമാക്കുന്ന കുഴികളാണ് അടച്ച് ഗതാഗതത്തിന് സൗകര്യമാക്കുന്നത്. ശാസ്ത്രിയമായ ബീസി ടാറിംങ്ങ് സംവിധാാനത്തിൽ സൗകര്യമാക്കാൻ പി. ഡബിളി. ഡിയു ദേശീയ പാതയുടെ വിഭാഗം ലക്ഷ്യമിടുന്നത്. ഒന്ന്, മൂന്ന് ഹെയർ പിൻ വളവുകളും കുഴികളാൽ യാത്രക്കും ഏറെ ദുരിതമാക്കുന്നുണ്ട്. ചുരം വളവുകളിലെ ഗർത്തങ്ങൾ വാഹനങ്ങൾക്ക് പലപ്പോഴും അപകട ഭീഷണി നേരിടുന്നു. അതേസമയം വാഹനങ്ങളുടെ ഗതാഗത കുരുക്കും വയനാട് ചുരം പാതയിൽ നിത്യ സംഭവമാണ്. കുഴികളിൽ നിന്ന് തെന്നിമാറി നിയന്ത്രണംവിട്ട് താഴ്ച്ചയിലേക്ക് വാഹനങ്ങൾ മറിയുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയപാത വിഭാഗത്തിൻ്റെ നിയന്ത്രണത്തിലുള്ള കരാറുകാർ ഒക്ടോബാർ 11 മുതൽ ടൈലുകൾ പാകലടക്കമുള്ള അറ്റകുറ്റപണി ആരംഭിച്ച ങ്കിലും കനത്ത മഴവിനയായിരുന്നു. ഇതിൻ്റെ ഭാഗമായി ഭാരമുള്ള വാഹനങ്ങൾക്ക് അഞ്ച് ദിവസത്തേക്ക് നിയന്ത്രണമുണ്ടായിരുന്നു.മഴ കാരണം വളവുകളിലെ പ്രവർത്തികൾ ശരിയാക്കാനായില്ല.ഏട്ടാംവളവിൻ്റ ഭാഗത്ത്കനത്ത മഴവെള്ളമൊഴുക്കിനാൽ താഴ് ഭാഗത്ത് മണ്ണ്നീങ്ങിചാലുകൾപ്രകടമായിരിക്കയാണ്.മണ്ണൊലിപ്പ്തടയാനുംസംവിധാനമാക്കണം. ഇപ്പോൾ രണ്ടാ ഘട്ടത്തിൽ വലിയ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രിച്ച് വേഗത്തിൽ തന്നെ വളവിലെ റോഡിൻ്റെ കുഴികൾ പൂർണ്ണമായുംഅടച്ച്ഗതാഗതയോഗ്യമാക്കാനുള്ള പണിയാണ് നടക്കുന്നത്. 

Follow us on :

More in Related News