Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ കാരിക്കോട് സെന്റ് ജോർജ്ജ് ഇമ്മാനുവേൽ യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി

02 Feb 2025 14:57 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:പെരുവ കാരിക്കോട് സെന്റ് ജോർജ്ജ് ഇമ്മാനുവേൽ യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ.ഗീവർഗീസ് കോർഎപ്പിസ്കോപ്പ

കൊടിയേറ്റി. കൊടിയേറ്റിന് മുൻപായി പിറവത്ത് നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.

പള്ളിയിൽ എത്തിച്ചേർന്നു.

പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ മോറോൻ മോർ ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളും, ഭക്തസംഘടനയുടെ സംയുക്ത വാർഷികവും, 100 വർഷം പൂർത്തീകരിച്ച സെൻ്റ് ജോർജ്ജ് ഇമ്മാനുവേൽ സൺഡേ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളും, പൂർവ്വവിദ്യാർത്ഥി സംഗമവും ഇന്ന് നടക്കും. വൈകുന്നേരം 6 ന് പെരുവ സെൻറ് ജോൺസ് യാക്കോബായ പള്ളിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ

മന്ത്രിയെയും അഭി. പിതാക്കൻമാരെ

യും പള്ളിയിലേക്ക് ആനയിക്കും തുടർന്ന് 7 ന് നടക്കുന്ന പെതു സമ്മേളനത്തിൽ വച്ച് സൺഡേ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ- ദേവസ്വം - തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പോലിത്ത മോർ ക്രിസോസ്റ്റോമോസ് മർക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ചടങ്ങിൽ മലങ്കര മെത്രാപ്പോലിത്തായും കാതോലിക്കോസ് അസിസ്റ്റൻറുമായ ഡോ. മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലിത്താ, എം. ജെ. എസ്. എസ്. എ. പ്രസിഡന്റ് ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലിത്തായും അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. മോൻസ് ജോസഫ് എംഎൽ.എ. ഭദ്രാസന വിജയികളെ അനുമോദിക്കും, പൗരസ്ത്യ സുവിശേഷസമാജം പ്രസിഡൻ്റ് മത്തായി റമ്പാൻ, മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ, ടി.എസ്. ശരത്, സുബിൻ മാത്യു, പി.വി. ഏലിയാസ്, എ.യു. കുര്യൻ ആനക്കുഴി,റവ. ഗീവർഗീസ് കോർ എപ്പിസ്ക്‌കോപ്പ, ഫാ. ഷിബു സി കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മൂസിക്കൽ നൈറ്റും വിവിധ കലാപരിപാടികളും നടക്കും.




Follow us on :

More in Related News