Thu May 15, 2025 2:01 PM 1ST

Location  

Sign In

എറണാകുളം റൂറൽ ജില്ലാ പോലീസ് മോക്ടറിൽ സംഘടിപ്പിച്ചു

13 Dec 2024 10:15 IST

Ajmal Kambayi

Share News :

ആലുവ: വൻ കവർച്ച നടത്തിയ ശേഷം അവർ മൂന്നു പേർ മൂന്നു ബൈക്കുകളിലായ് കുതിച്ചു പാഞ്ഞു. ഇടവഴിയിലൂടെയും പ്രധാന വഴിയിലൂടെയും ഊടുവഴിയിലൂടെയുമൊക്കെ ബൈക്കുകൾ ശരവേഗത്തിലോടി. 34 പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശങ്ങൾ പടർന്നു.പോലീസ് അലർട്ടായി. ദ്രുതഗതിയിലുള്ള പരിശോധനകൾ .കവർച്ചക്കാർ ജില്ലാ അതിർത്തി കടക്കാതിരാക്കാൻ അതിത്തികളിൽ പഴുതടച്ച അന്വേഷണം. വഴികളിൻ കർശന നിരീക്ഷണം. പോലീസിൻ്റെ കണ്ണിൽപ്പെടാതെ ഒരു വാഹനവും കടന്നു പോയില്ല. ഉദ്യോകജനകമായ അന്വേഷണത്തിനൊടുവിൽ ഒരാളെ പറവൂരിൽ നിന്നും മറ്റൊരാളെ പുത്തൻവേലിക്കരയിൽ നിന്നും മൂന്നാമനെ നെടുമ്പാശേരിയിൽ നിന്നും പിടികൂടി.

റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മോക് ഡ്രില്ലായിരുന്നു സംഭവം. ഒരു സംഭവത്തിന് ശേഷം എത്രയും പെട്ടെന്ന് പ്രതികള പിടികൂടുന്നതിനെ സംബന്ധിച്ചാണ് മോക്ഡ്രിൽ അരങ്ങേറിയത്. ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എസ് നവാസ് എന്നിവർ നേതൃത്വം നൽകി. സബ്ഡിവിഷൻ ഡിവൈഎസ്പിമാർ, 34 സ്റ്റേഷനിലേയും ഇൻസ്പെക്ടർമാർ മറ്റ് പോലീസുദ്യോഗസ്ഥർ എന്നിവർ മോക്ഡ്രില്ലിൽ പങ്കാളികളായി.

Follow us on :

More in Related News