Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 17:40 IST
Share News :
കൊരട്ടി: ഭരണ തലത്തിൽ പങ്കാളിത്ത മില്ലാത്തത് സമുദായത്തിന്റെ സാമൂഹിക പുരോഗതിക്ക് തടസ്സമാകുന്നുവെന്ന് ചവളർ സൊസൈറ്റി പെരുമ്പി ശാഖ വാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു. വർഷങ്ങളായി ആവശ്യപ്പെടുന്ന തന്ത്ര വിദ്യാപീഠം, പൂർണ്ണ ഒ ഇ സി, ക്രിമിലെയർ പരിധിയിൽ നിന്ന് ഒഴിവാക്കൽ അടക്കമുള്ള സംഘടനയുടെ ആവശ്യങ്ങൾ പലതും കൃത്യമായ വോട്ടു ബാങ്ക് രാഷ്ടീയത്തിന്റെ പേരിൽ തിരസ്കരിക്കപ്പെടുകയാണെന്നും സമ്മേളനം വിലയിരുത്തി.
സംസ്ഥാന സെക്രട്ടറി കെ.കെ.മോഹനൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സുന്ദരൻ പനം കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. ചാലക്കുടി എം.എൽ.എ സനിഷ് കുമാർ ജേസഫ് മുഖ്യ അതിഥിയായിരുന്നു. കൊരട്ടി യൂണിയൻ സെക്രട്ടറി കെ.വി.ജിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വിനീഷ് സുകുമാരൻ സമ്മാനദാനം നിർവഹിച്ചു. ബൈജു കെ. മാധവൻ, പി.കെ.രാമൻ, ഓമന ചന്ദ്രൻ എം.വി ഗോപി, ഉഷ ആനന്ദൻ, ഗീത രാജു ടിന്റു വിനോദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.