Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരട്ട വിജയ കിരീടവുമായി നിയ നസ്റീൻ തിരുവന്തപുരത്തേക്ക്

24 Nov 2024 09:46 IST

UNNICHEKKU .M

Share News :


കോഴിക്കോട്: ജില്ല സ്ക്കൂൾ അറബിക്ക് സാഹിത്യോത്സവത്തിൽ അറബിക്ക് കഥാ പ്രസംഗത്തിൽ വയനാട് ദുരന്തവും, മോണാ ക്ടിൽ മണിപ്പൂർ കലാപവും വിഷയമാക്കി  ഇരട്ടവിജയത്തിൻ്റെ കീരീട തിളക്കുമായി നിയ നസ്റീൻസംസ്ഥാന തല മത്സരത്തിലേക്ക് . 'കുറ്റ്യാടി ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ എട്ടാം ക്ലാസ്സ് വിദ്യാത്ഥിനിയാണ് . 'വയനാട് പ്രളയത്തിൽ ഒലിച്ച് വന്ന വയോധികയെ കാട്ടാന സംരക്ഷകനായി മാറിയ സംഭവത്ത ഇതിവൃത്തമാക്കി ഭാവതലങ്ങൾ മനോഹരമാക്കിയും ഹൃദയസ്പർശിയാക്കിയും അവതരിപ്പിച്ചാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ അറബിക്ക് കഥാപ്രസംഗം എ ഗ്രേഡാടെ ഒന്നാം സ്ഥാനം നേടിയത്. കടുത്ത മത്സരത്തിലൂടെയാണ് ആർപി നസ്റീൻ വിജയ മേധാവിത്വം നേടിയെടുത്തത്. അതേസമയം കത്തുന്ന മണിപ്പൂരിലെ സങ്കട കാഴ്ച്ചകൾ ഭാവസാന്ദ്രമാക്കിയാണ് മോണാ ആക്ടിൽ നിയ നസ്റീൻ വിജയം സ്വന്തമാക്കിയത്. മലയാള അധ്യാപകൻ സത്യൻ മുദ്ര മാഷാണ് കഥാപ്രസംഗത്തിന് സഹായകമായത്. അതേസമയം മൊയ്തു മാഷ് വാണിമ്മേലാണ് മോണാക്ട് രചനയും സംവിധാനവും നിർവ്വഹിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന പിതാവ് മൻസൂർ ഷാഹിദ ദമ്പതികളുടെ മകളാണ് ആർപി നിയന നസ്റീൻ.







ചിത്രം: നിയ നസ്റീൻ

Follow us on :

More in Related News