Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുപ്പത്തടം സഹകരണ ബാങ്കിന് പുതിയ മന്ദിരം

16 Dec 2024 22:32 IST

Ajmal Kambayi

Share News :

ആലുവ : സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം മുഴുവനായും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനും വേണ്ടിയാണ്വി നിയോഗിക്കുന്നതെന്നു മുഖ്യമന്ത്രി

പിണറായി വിജയൻ പറഞ്ഞു. മറ്റു ബാങ്കുകൾ ഇവിടെ നാമമാത്രമായ

തുക ഉപയോഗിച്ച് വലിയ പങ്ക് കോർപ്പറേറ്റുകളുടെ ആവശ്യങ്ങൾക്കായിമാറ്റുക യാണെന്നു മുഖ്യമന്ത്രി പറഞ്ഞു .മുപ്പത്തടം സഹകരണബാങ്ക്

പുതുതായി നിർമിച്ച മന്ദിരം ഉദ്ഘാടനംചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണമേഖല തഴച്ചുവളരുന്നതു കണ്ട് ഔദ്യോഗിക സ്ഥാനങ്ങളിലുള്ള ചിലവർതന്നെ അസൂയപ്പെടുകയാണ്.

അതു കൊണ്ടാണ് സുതാര്യമായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖലയുമായി

ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച വർ ക്ക് ഒരു ചില്ലിക്കാശുപോലും നഷ്‌ടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേ ഖലയിൽ കോർപ്പറേറ്റുകൾക്ക് ഇടപെടാ ൻ കഴിയാത്തതിനാലാണ് ഉദാരവത്കര ണനയം നടപ്പാക്കിയത്. പിന്നീട് സഹകര ണമേഖല‌യെക്കുറിച്ച് പഠിക്കാൻ നിയോ ഗിച്ചു കമ്മിറ്റികളെല്ലാം വിപരീതമായ റി പ്പോർട്ടുകളാണ് നൽകിയത്. പക്ഷെ കേ രളത്തിലെ സഹകരണമേഖല ഒറ്റക്കെട്ടാ യിനിന്ന് അതിനെ ചെറുത്തു തോൽപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ വ്യവസായ മ ന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. നീതി മെഡിക്കൽ സ്റ്റോർ മുൻ മന്ത്രി എസ്. ശർമ, നീതി ലാബ്‌ജി സിഡി .എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള,. സേ ഫ് ഡെപ്പോസിറ്റ് ലോക്കർ കാർഷിക കടാ ശ്വാസ്കമ്മീഷൻ അംഗം കെ.എം. ദിനകര ൻ എന്നിവർ ഉദ്ഘാടനം ചെയ്തു. .കേരള എം.ഡി.എഫ്.സി. ഡയറക്ടർ ടി.പി. അ ബ്‌ദുൽ അസീസ് സഹകരണ ഡോക്യൂമെന്ററി പ്രകാശനംചെയ്തു‌തു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി, സെക്രട്ടറി പി.എച്ച്. സാബു അഡ്വ. എം.എം. മോനായി, യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, രമ്യ തോമസ്, ആർ. രാജല ക്ഷ്മി, സി.ജി. വേണുഗോപാൽ, എ.എം. യൂസഫ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News