Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം ഏരൂർ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മരങ്ങാട്ടുപിള്ളി സ്വദേശിനി ആര്യ വിഷ്ണുവിനായി നാട് ഒരുമിക്കുന്നു

20 Dec 2024 20:59 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:എറണാകുളം ഏരൂർ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മരങ്ങാട്ടുപിള്ളി സ്വദേശിനിയും പഞ്ചായത്തിലെ സാക്ഷരതാ പ്രേരകുമായ ഓമന സുധൻ്റെ മകൾ ആര്യ വിഷ്ണുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹിക സംഘടനകൾ ഉൾപ്പെടുന്ന ബഹുജന കൂട്ടായ്മകൾ ചികിത്സാസഹായ ഫണ്ട് സ്വരൂപിക്കുന്നു. അപകടത്തിൽ ആര്യയുടെ ഭർത്താവ് വിഷ്ണു ഗോപാൽ തൽസമയം മരണപ്പെട്ടു. ഇവരുടെ വിവാഹം ഡിസംബർ ഒന്നിനായിരുന്നു നടന്നത്. ഗുരുതരമായി പരിക്കേറ്റ ആര്യയുടെ ആന്തരിക അവയവങ്ങൾക്ക് കടുത്ത ക്ഷതമേറ്റതിനാൽ അടിയന്തിര ശസ്ത്രക്രിയക്കായി എറണാകുളം മെഡിക്കൽ സെൻ്റർ വെന്റിലേറ്ററിൽ തുടരുകയാണ്. ഈ ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച തുക നാളെ, ശനിയാഴ്ച ഒരു ദിവസം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വാർഡിലും രാവിലെ എട്ടുമണി മുതൽ പ്രവർത്തക സ്ക്വാഡുകൾ രംഗത്തിറങ്ങുന്നു. 

ഈ ഫണ്ട് സമാഹരണത്തിൽ എല്ലാവരുടെയും സമ്പൂർണ്ണ സഹായസഹകരണങ്ങൾ ഉണ്ടാകണമന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൽജി ഇമ്മാനുവൽ അഭ്യർത്ഥിച്ചു .

Follow us on :

More in Related News